മോസ്കോ: ഉക്രൈനിലേയ്ക്കുള്ള റഷ്യന്‍ ആക്രമണത്തിനുള്ള പിന്തുണയുടെ പ്രതീകമായി ‘ഇസഡ്’ മാറുന്നു. ഉക്രേനിയന്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള റഷ്യന്‍ ടാങ്കുകളിലും സൈനിക ട്രക്കുകളിലുമാണ് ഈ അക്ഷരം ആദ്യം കണ്ടത്. ഇസഡ് മാത്രമല്ല, വാഹനങ്ങളിലും സൈനിക ഹാര്‍ഡ്വെയറുകളിലും ഒ, എക്സ്, എ, വി എന്നീ അക്ഷരങ്ങളും പതിച്ചിട്ടുണ്ട്.
റഷ്യന്‍ ടാങ്കുകളിലും ആയുധങ്ങളിലും ഈ അക്ഷരങ്ങള്‍ പതിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം തേടുകയാണ് പാശ്ചാത്യമാധ്യമങ്ങള്‍. ഇസഡ് എന്നത് ഉക്രേനിയന്‍ പ്രസിഡന്റ് വ്ളോദിമീര്‍ സെലെന്‍സ്കിയെയും വി എന്നത് വ്ളാദിമീര്‍ പുടിനെയും സൂചിപ്പിക്കുന്നതാണെന്നാണ് ഒരു കണ്ടെത്തല്‍. അതേസമയം സിറിലിക് റഷ്യന്‍ അക്ഷരമാലയില്‍ ഈ രണ്ട് അക്ഷരങ്ങളും നിലവിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം അതിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇസഡ്, വി എന്നീ അക്ഷരങ്ങളുടെ സ്റ്റൈലൈസ്ഡ് ഗ്രാഫിക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ ആധുനിക റഷ്യന്‍ സേനയുടെ പഴയ സോവിയറ്റ് ആര്‍മി ചിത്രങ്ങളും റഷ്യന്‍ ഭാഷയില്‍ ‘ഹീറോസ്’ എന്ന് അടിക്കുറിപ്പും ഉണ്ട്. ചിലര്‍ അവകാശപ്പെടുന്നത് ഇസഡ് എന്നത് ‘സ പോബെഡി’ (വിജയത്തിന്) അല്ലെങ്കില്‍ ‘സപാഡ്’ (പടിഞ്ഞാറ്) എന്നാണ് അര്‍ത്ഥമാക്കുന്നത്, അതേസമയം വി എന്നത് ‘സത്യത്തിന്റെ ശക്തി’ എന്നും.
അര്‍ത്ഥമെന്തായാലും, ഇസഡ് എന്ന അക്ഷരം റഷ്യയില്‍ തരംഗമാവുകയാണ്. രാജ്യത്തുടനീളം സോഷ്യല്‍ മീഡിയയിലും മറ്റും ഈ അക്ഷരം കൊണ്ട് സൈന്യത്തിന് പിന്തുണ നല്‍കുകയാണ്. ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം ഉക്രൈന് ആക്രമിച്ചതിന് തൊട്ടുപിന്നാലെ യുദ്ധത്തിന് ദേശീയ പിന്തുണ നേടുന്നതിന് വേണ്ടി ഇസഡ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമ സ്ഥാപനമായ ‘ആര്‍ടി’ അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ‘ഇസഡ്’ പതിച്ച ടി-ഷര്‍ട്ടുകള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇസഡ് ടി ഷര്‍ട്ടുകളുമായി റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ലാഷ് മോബുകള്‍ അരങ്ങേറി. ഇതിനിടെ ദോഹയില്‍ ജിംനാസ്റ്റിക്സ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഉക്രൈന് താരത്തിനടുത്ത് പോഡിയത്തില്‍ വെങ്കലമെഡല്‍ നേടിയ റഷ്യന്‍ താരം ഇവാന് കുലിയാക്ക് നിന്നത് വിവാദമായി.
റഷ്യയിലെ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ സൈനികര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം തന്നെയാണ് ഈ ഫഌഷ് മോബുകള്‍ സംഘടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. നാസി ജര്‍മ്മനിയുടെ പ്രതീകമായ സ്വസ്തികയുമായാണ് സോഷ്യല്‍ മീഡിയയില്‍ പലരും ‘ഇസഡി’ നെ താരതമ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: