വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലുരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി പണിയുന്നതിനെതിരെ വ്യാപകപ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി എത്തുന്നു.
ഡിഎംകെയുടെ വിജയത്തോടെ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങള്‍ പള്ളികള്‍ ഉയര്‍ത്തുന്ന പ്രവണത കൂടിവരുന്നതായി ആരോപണമുണ്ട്. വെല്ലൂരിലെ ഗാന്ധിറോഡിലെ സര്‍ക്കാര്‍ മണ്ഡി തെരുവാണ് ഫിബ്രവരി 25ന് പുതിയ പള്ളിയുടെ പണിയെ എതിര്‍ത്തതോടെ സംഘര്‍ഷപ്രദേശമായി മാറിയത്. വേണ്ടത്ര അനുമതിയില്ലാതെയാണ് പള്ളി ഉയര്‍ത്തുന്നതെന്ന് ആരോപണമുണ്ട്.
‘1866 മുതല്‍ ഇവിടെ പള്ളിയുണ്ടെന്നും ഇതിന് റവന്യുരേഖയും വഖഫ് ബോര്‍ഡ് രേഖകളും ഉണ്ട്. ഹിന്ദു മുന്നണി ഇവിടെ മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’- ദ്രാവിഡ മുസ്ലിം മുന്നേറ്റ കഴകം പ്രസിഡന്റ് ജി.എസ്. ഇഖ്ബാല്‍ പറയുന്നു.
‘വിവരാവകാശ രേഖപ്രകാരം ഒരു അബ്ദുള്‍ റഹിം ഒരു കെട്ടിടത്തിന് വസ്തുനികുതി അടക്കുന്നുണ്ട്. ഇത് വീട്ട്കെട്ടിടമാണെങ്കിലും മുന്പില് ജ്യൂസ് കട നടത്തുന്നുണ്ട്. ഇവിടെ നമാസിന് നിരവധി ആളുകള്‍ എത്തുകയും റോഡില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വലിയ ട്രാഫിക് തലവേദന സൃഷ്ടിക്കുന്നു’- പത്രപ്രവര്‍ത്തകനായ എസ്. രാജേഷ് റാവു പറയുന്നു.
‘പള്ളിയെ എതിര്‍ക്കുന്ന ഹിന്ദു വ്യാപാരികള്‍ നേരിട്ടും അല്ലാതെയും വധഭീഷണി നേരിടുന്നു. ജാതീയ, രാഷ്ട്രീയ അടിസ്ഥാനത്തില്‍ ഹി്ന്ദുവ്യാപാരികളെ വിഭജിക്കാനും ശ്രമം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് നേരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. നേരത്തെ എ ഐഎഡിഎംകെ ഭരണത്തില്‍ ഇത്തരം പ്രവണതകള്‍ കുറവായിരുന്നു. എന്നാല്‍ ഡിഎംകെ ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെയാണ് മുസ്ലിം പള്ളി പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുന്നത്.’- രാജേഷ് റാവു വിശദീകരിക്കുന്നു.
വാട്സാപ്പില്‍ രാജേഷ് റാവുവും ഹബീബും പള്ളി നിര്‍മ്മാണത്തെ വാട്സാപ്പില്‍ എതിര്‍ക്കുന്നു. ചെങ്കല്‍പേട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് ഒരു ദിവസം മുന്‍പ് ആര്‍ഡിഎ വിഷ്ണുപ്രിയ ഫിബ്രവരി 25ന് തന്നെ തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന അനുവദിച്ച് ഈ ഫയല്‍ അടച്ചു. വേണ്ടത്ര അന്വേഷണം നടത്താതെയാണ് അവര്‍ ഇത് ചെയ്തതെന്ന് ആരോപണമുണ്ട്.
‘സതുവച്ചേരിയില്‍ ഭൂമി വാങ്ങി 2008ല്‍ മുസ്ലിം പള്ളി പണിയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഹിന്ദുമുന്നണി 2011 വരെ നീളുന്ന സമരം ഇതിനെതിരെ നടത്തിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. ഈ സമരം നയിച്ച വെള്ളയ്യനും അരവിന്ദ റെഡ്ഡിയും ഇസ്ലാമിക് മൗലികവാദികളാല്‍ കൊല്ലപ്പെട്ടു. ഡിഎംകെയിലെ മുസ്ലിങ്ങള്‍ ഇപ്പോള്‍ പള്ളി പണിയുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഡിഎംകെയിലെ ഹിന്ദുക്കളാകട്ടെ മുസ്ലിങ്ങളുമായി മൈത്രി വേണമെന്ന അഭിപ്രായത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങുകയും മറ്റുള്ളവരെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘- പത്രപ്രവര്ത്തകന് രാജേഷ് പറയുന്നു.
ഹിന്ദു നേതാക്കളായ മഹേഷിനും മറ്റും എതിരെ വന്‍തോതില്‍ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നു. മഹേഷിനെ ലക്ഷ്യമാക്കിയേക്കാമെന്ന് പത്രപ്രവര്ത്തകന് രാജേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: