തിരുവനന്തപുരം: ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ‘അഭയ കേസ് ഡയറി’ എന്ന ആത്മകഥാ പുസ്തകത്തിന്റെ മാറ്റര്‍ പെന്‍െ്രെഡവില്‍ നിന്ന് നശിപ്പിച്ച് കളഞ്ഞതിന്, തൃശൂര്‍ കറന്റ് ബുക്സിനെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്.
‘അഭയ കേസ് ഡയറി’യുടെ പരിഷ്കരിച്ച് നാലാം പതിപ്പ് ഇറക്കുന്നതിനുവേണ്ടി, കറന്റ് ബുക്സ് തൃശൂര്‍ പബ്ലിക്കേഷന്‍ പ്രൊെ്രെപറ്റര്‍ പെപ്പിന് തോമസ്, പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ ജോണി എന്നിവര്‍ക്ക്, ‘2009 ഡിസംബറില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ 246 പേജ് വരുന്ന ഡിടിപി ചെയ്ത മാറ്റര്‍’ കോപ്പി ചെയ്യുവാന്‍ നല്കി.മാറ്റര്‍ പെന്‍െ്രെഡവില്‍ നിന്നും ഡിലീറ്റ് ചെയ്ത് നശിപ്പിച്ചു.
ഇതിനെതിരെയുള്ള ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയിന്മേല്, പെപ്പിന് തോമസ്, കെ.ജെ ജോണി എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു.
മുന്‍വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ കൊച്ചുമകനാണ് പെപ്പിന് തോമസ്.
സിസ്റ്റര്‍ അഭയയുടെ 30 ആം ചരമ വാര്‍ഷിക ദിനമായ വരുന്ന മാര്‍ച്ച് 27ന് മുന്‍പ് പുതിയ പതിപ്പ് ഇറക്കാതിരിക്കുവാന്‍ വേണ്ടി കറന്റ് ബുക്സിന് പിന്നില്‍ ചില കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോമോന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: