ന്യൂദല്‍ഹി: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളുകള്‍ എല്ലാം കോണ്‍ഗ്രസിന് വന്‍തോല്‍വി പ്രവചിച്ചതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവിനെതിരെ ശക്തമായ ട്രോള്‍ വര്‍ഷം. ആകെ ഭരണമുണ്ടായിരുന്ന പഞ്ചാബിനെയും കോണ്‍ഗ്രസ് മുക്തമാക്കിയതിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷമാണ് ട്രോളുകളായി പുറത്തുവന്നത്.
പഞ്ചാബിനെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ കഴിഞ്ഞതില്‍ സിദ്ദു സന്തുഷ്ടനാണെന്ന് മറ്റൊരു ട്രോള്‍ പറയുന്നു.
ആം ആദ്മി പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടി സിദ്ദു ആപില്‍ ചേര്‍ന്നു എന്നും ട്രോളുണ്ട്.
സിദ്ദു വീണ്ടും ടിവി ഷോയില്‍ അതിഥി താരമായി ചേരാന്‍ കപില്‍ ശര്‍മ്മയോട് അപേക്ഷിച്ചു എന്നതാണ് ഒരു വിമര്‍ശനം. കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുമ്പോള്‍ തൊഴിലില്ലാതാകുന്ന സിദ്ദു പുതിയ തൊഴില്‍ തേടുന്നു എന്ന രീതിയിലാണ് ട്രോളുകളുടെ പോക്ക്.
തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റി പകരം ചരണ്‍ ജിത് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യശക്തി നവജോത് സിംഗ് സിദ്ദുവായിരുന്നു. ഈ പരീക്ഷണം പൂര്‍ണ്ണമായും പാളി എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്. അതുപോലെ നവജോത് സിദ്ദുവിന് അമരീന്ദര്‍സിങ്ങിനേക്കാള്‍ കൂടുതല്‍ സ്ഥാനം നല്‍കിയ രാഹുലിന്റെയും പ്രിയങ്കയുടെയും ഹൈക്കമാന്‍റിന്റെയും തീരുമാനങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. അങ്ങിനെ കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണമേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ് ദയനീയപരാജയം നേരിടുമെന്ന് പ്രവചനം വന്നതോടെ രോഷം മുഴുവന്‍ അണപൊട്ടിയൊഴുകുന്നത് സിദ്ദുവിന് നേര്‍ക്കാണ്.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: