വെള്ളറട: ഉക്രൈനിലെ യുദ്ധഭൂമിയില്‍നിന്ന് കുന്നത്തുകാല്‍ കുറുവാട് സ്വദേശിനിയും കൂട്ടുകാരും നാട്ടിലെത്തി. വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്ത വിദേശകാര്യമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് വിദ്യാര്‍ഥിനിയുടെ കുടുംബം. കുന്നത്തുകാല്‍ കുറുവാട് ഫാത്തിമ നിവാസില്‍ സതീഷ് കുമാറിന്റെയും സുമയുടെയും മൂത്തമകള്‍ എസ്.എസ്. ഫാത്തിമ ആണ് വെള്ളിയാഴ്‌ച്ച ഉെ്രെകനില്‍ നിന്ന് മടങ്ങിയെത്തിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുകൂട്ടുകാരികളും നാല്പതോളം വിദ്യാര്‍ഥികളും മടങ്ങിയെത്തി.
മകളും കൂട്ടുകാരും ഉക്രൈനില്‍ കുടുങ്ങിയ വിവരം ഫാത്തിമയുടെ അമ്മ സുമയാണ് പാറശ്ശാല മണ്ഡലത്തിലെ ബിജെപിയുടെ ഓപ്പറേഷന്‍ ഗംഗ ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കൈമാറിയത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സഹിതം അപേക്ഷ നല്‍കി. ഡാന്‍ലിയോ ഹാലിറ്റ്‌സ്‌കി ലിവിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവര്‍.
അപേക്ഷ നല്‍കി മൂന്നാംദിവസം തന്നെ കുട്ടികളെ ഉക്രൈനില്‍ നിന്നും പോളണ്ടിലെത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ ഫാത്തിമ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ഉ്രൈകന്‍ സേന തടഞ്ഞു. റഷ്യ ഉക്രൈനില്‍ സംഘര്‍ഷം നടക്കുന്ന ലിവിവില്‍ നിന്നും കാല്‍നടയായാണ് വിദ്യാര്‍ഥികള്‍ പോളിഷ് അതിര്‍ത്തിക്കടുത്തെത്തിയത്. അതിര്‍ത്തിയിലെത്തിയെങ്കിലും പോളണ്ടില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന വിവരവും രക്ഷിതാക്കള്‍ വിദേശകാര്യസഹമന്ത്രിക്ക് കൈമാറി. വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായതോടെ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടില്‍ പ്രവേശിക്കാനായി.
തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും. പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഷേക് ആണ് ഫാത്തിമയുടെ സഹോദരന്‍. നാട്ടിലെത്തിയ ഫാത്തിമയെ ബിജെപി പാറശ്ശാല മണ്ഡലം കമ്മറ്റി വീട്ടിലെത്തി മധുരം നല്കി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുവിയോട് സജി, എസ്.വി. ശ്രീജേഷ്, മണ്ഡലം ജന: സെക്രട്ടറി ശിവകല, മണ്ഡലം വൈ: പ്രസിഡന്റ് മണവാരി രതീഷ്, സെക്രട്ടറിമാരായ രാജേഷ് നായര്‍, സജ വര്‍ഗീസ്, കര്‍ഷക മോര്‍ച്ച നേതാവ് പത്മകുമാര്‍, സെല്‍ കണ്‍വീനര്‍ അരുവിയോട് രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: