കാസര്‍ഗോഡ് : കറുപ്പ് നിറത്തിലുള്ള നീളം കൂടിയ ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളോട് യൂണിഫോമിന്റെ ഭാഗമായ ഹിജാബ് മതിയെന്ന നിര്‍ദേശം നല്കിയ പ്രിന്‍സിപ്പാളായ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി ജിഹാദികള്‍. കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം എത്തിയ മതമൗലിക വാദികളാണ് കന്യാസ്ത്രീയെ അവരുടെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തിയ ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
കാസര്‍ഗോഡ് പള്ളിക്കര സെന്റ് മേരീസ് സ്കൂളിലാണ് സംഭവം. യൂണിഫോമിന്റെ ഭാഗമായിത്തന്നെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തട്ടം അനുവദിച്ചിട്ടുണ്ട്. അത് യൂണിഫോമിന്റെ കളറില്‍ തന്നെയുള്ളതാണ് . എല്ലാ കുട്ടികളും അത് അനുസരിച്ചപ്പോള്‍ നാലുകുട്ടികള്‍ മാത്രം കറുപ്പു നിറത്തിലെ നീളംകൂടിയ ഷാള്‍ കഴുത്തിലണിഞ്ഞു കൊണ്ടുവന്നതിന് പ്രിന്‍സിപ്പളായ സിസ്റ്റര്‍ താക്കീത് നല്‍ക്കുകയും യൂണിഫോമിനെ ഭാഗമായിട്ടുള്ള തട്ടമിട്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു .
തുടര്‍ന്നാണ് ജിഹാദികള്‍ രണ്ടുഘട്ടമായി സ്കൂളില്‍ വന്നു പ്രശ്നങ്ങളുണ്ടാക്കിയത്. രണ്ടാം പ്രാവശ്യം സ്കൂള്‍ ഓഫീസ് റൂമിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്കൂള്‍ അടിച്ചു തകര്‍ക്കുമെന്ന് പറഞ്ഞ് ഭയപെടുത്തുകയും പ്രിന്‍സിപ്പലായ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി മാപ്പുപറയിപ്പിക്കുകയും അതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: