കീവ്: യുദ്ധമുഖത്ത് നിന്ന് എല്ലാമുപേക്ഷിച്ച് പലായനം ചെയ്യുന്നവര്‍ക്ക് അഭയവും ആശ്വാസവുമാവുകയാണ് യൂറോപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാ പ്രസ്ഥാനങ്ങള്‍. സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍, ഹിന്ദുസ്വയം സേവക് സംഘ്, സ്വാമി നാരായണ്‍ സന്‍സ്ഥ, ആര്‍ട് ഓഫ് ലിവിങ് പ്രവര്‍ത്തകരാണ് ഭക്ഷണവും അഭയകേന്ദ്രവും ഒരുക്കി അതിര്‍ത്തി നഗരങ്ങളില്‍ തണലാകുന്നത്.
സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ ആദ്യദിനം മുതല്‍ രംഗത്ത് സജീവമാണ്. യുദ്ധഭൂമിയായ ഉക്രൈനില്‍ 35ലധികം സേവാ പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിന്‍ലന്‍ഡില്‍ നിന്നുള്ള സേവാ കോഓര്‍ഡിനേറ്റര്‍ ഹെരാംബ് കുല്‍ക്കര്‍ണി പറഞ്ഞു.
ബസിലോ ട്രെയിനിലോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളിലോ ഉക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ ആളുകളെ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പലായനം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് പോകുന്നതുവരെ താമസിക്കാന്‍ പ്രാദേശിക ഹോട്ടല്‍ ഉടമകളുമായി ചേര്‍ന്ന് ഇടമൊരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തമാണ് സേവാപ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്.
3,200ലധികം വിദ്യാര്‍ഥികളെ അതിര്‍ത്തി കടത്തി സുരക്ഷിതരാക്കാനുള്ള എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാ ഇന്റര്‍നാഷണല്‍ സഹായമായി. ഉക്രൈന്, ഫിന്‍ലന്‍ഡ്, പോളണ്ട്, റൊമാനിയ, ഹംഗറി, ഡെന്മാര്ക്ക് എന്നിവിടങ്ങളിലെ സേവാ യൂണിറ്റുകള്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സഹായിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: