മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ഇഡ്‌ലി. കേരളത്തിലെ ഒരുവിധപ്പെട്ട എല്ലാ ഹോട്ടലുകളിലും ലഭിക്കുന്ന ഒരു ഭക്ഷണ സാധനംകൂടിയാണ് ഇഡിലി. തിരുവനന്തപുരത്താണ് ഇഡ്‌ലിക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളത്. നല്ല പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലിയാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ലഭിക്കുന്നത്. അതു തന്നെയാണ് ഇതിന് ആവശ്യക്കാര്‍ ഏറുന്നതിനും പ്രധാന കാരണം.
പലയിടത്തും റേഷനരികൊണ്ടാണ് പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലി ഉണ്ടാക്കുന്നത്. ഇത് ഏങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ഒന്ന് പരിശോധിക്കാം. സാധാരണ ഇഡ്‌ലി മാവ് അരച്ച് 7 8 മണിക്കൂറിനു ശേഷമാണു ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റുക. അതില്‍ നിന്നും വ്യത്യസ്മായാണ് ഈ ഇഡ്‌ലിയുടെ നിര്‍മാണം.
നിര്‍മിക്കാനാവശ്യമായ ചേരുവകള്‍:
പച്ചരി-2കപ്പ്
ഉഴുന്ന്- 1/2 കപ്പ്
ഉലുവ- 1 ടീസ്പൂണ്‍
ചോറ്- 1/4 കപ്പ്
പഞ്ചസാര- 1 ടീസ്പൂണ്‍
യീസ്റ്റ്- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പച്ചരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനു ശേഷം അതിലേക്കു ചോറും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി ചേര്‍ത്തു രാത്രി കുതിര്‍ക്കാന്‍ വയ്‌ക്കുക. ശേഷം രാവിലെ, കുതിര്‍ക്കാന്‍ വച്ച അരിയും ഉഴുന്നും ചോറും ഉലുവയും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി അതേ വെള്ളത്തില്‍ അരച്ച് അര മണിക്കൂര്‍ പൊങ്ങാന്‍ വയ്‌ക്കുക. ഒരു സ്റ്റീമര്‍ അടുപ്പില്‍ വച്ച് എണ്ണമയം പുരട്ടിയ ഇഡ്ഡലി പാത്രത്തില്‍ ഇത് കുറേശ്ശേ ഒഴിച്ച് 8 മിനിറ്റ് ആവിയില്‍ വേവിച്ചെടുത്താല്‍ നല്ല പഞ്ഞികെട്ട് പോലുള്ള ഇഡ്‌ലി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: