ചെന്നൈ: ആദ്യത്തെ ദളിത് മേയര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ശ്രദ്ധേയയായ ചെന്നൈ മേയര്‍ ആര്.പ്രിയ ആദ്യം കൂടിക്കാഴ്ച നടത്തിയ ഒരാള്‍ വിവാദ ബിഷപ്പ് എസ്ര സര്‍ഗുണം. ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിവാദനായകനായ ബിഷപ്പാണ് എസ്ര സര്‍ഗുണം.
ഡിഎംകെയും ക്രിസ്തീയതയും തമ്മിലുള്ള അഗാധബന്ധമാണ് ഈ കൂടിക്കാഴ്ച വെളിവാക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്. മേയര്‍ പദവിയില്‍ ചുമതലയേറ്റ ഉടനെയാണ് ബിഷപ്പ് എസ്ര സര്ഗുണത്തില് നിന്നും അനുഗ്രഹം വാങ്ങാന്‍ പ്രിയ തിരക്കിട്ട് പോയത്. ഹിന്ദുക്കളെ വെറുക്കുന്നതില്‍ കുപ്രസിദ്ധനാണ് ഈ ബിഷപ്പ്.
മേയര്‍ ബിഷപ്പിനെ കാണുന്ന ചിത്രം വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട്ടിലെ ഒട്ടെറി ഇസി ഐ ചര്‍ച്ചിലെ അംഗമാണ് പ്രിയ.
ഇന്ദു മക്കള്‍ കച്ചി ഉടനെ ട്വീറ്റ് ചെയ്തതിങ്ങിനെ:’ചെന്നൈയിലെ മേയര്‍ ഒട്ടേറി ഇസി ഐ ചര്‍ച്ചിലെ അംഗമാണ്. ബിഷപ്പ് എസ്രയെ കാണാന്‍ പോയത് അനുഗ്രഹം വാങ്ങാനാണ്. ഇപ്പോള്‍ ഗോപാലപുരം ബന്ധത്തെക്കുറിച്ച് സംശയമുണ്ടോ? ദളിത് സമുദായത്തിന് നേരെയുള്ള അനീതിയാണിത്’.
കാര്‍ത്തിക് ഗോപിനാഥ് ട്വീറ്റ് ഇങ്ങിനെ പോകുന്നു: ‘ചെന്നൈ മേയര്‍ ഹിന്ദു വിരുദ്ധ മിഷണറി എസ്ര സര്‍ഗുണത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പോയത്. ഹിന്ദു എന്ന് കേള്‍ക്കുന്നത് തന്നെ എന്നെ വിറളിപിടിപ്പിക്കുന്നു എന്ന പറഞ്ഞ ബിഷപ്പാണിദ്ദേഹം. ഹിന്ദു എന്ന വാക്ക് ഉച്ചരിക്കുന്നത് കേട്ടാല്‍ മുഖത്തിടിക്കണം എന്നു പറഞ്ഞയാളാണ് ‘
ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന ബിഷപ്പ് എസ്ര സര്‍ഗുണത്തിന്റെ വാചകം കുപ്രസിദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: