മോസ്കോ: ഉക്രൈന് മുകളില്‍ പറക്കല്‍ നിരോധിത മേഖല സ്ഥാപിക്കാന്‍ എത്തുന്ന രാജ്യങ്ങളെ യുദ്ധത്തിന് എത്തുന്നവരായി റഷ്യ കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യന്‍ വിമാനങ്ങള്‍ ഉക്രൈന് വ്യോമപാതയില്‍ പറക്കാത്ത രീതിയില്‍ ആകാശത്തെ പറക്കല്‍ നിരോധിത മേഖലയായി കണക്കാക്കണമെന്ന് ഉക്രൈന് പ്രസിഡന്റ് സെലെന്‍സ്കി നാറ്റോയോടും പാശ്ചാത്യ രാഷ്ട്രങ്ങളോടും കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ നാറ്റോ പ്രസിഡന്റ് ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് ഉക്രൈന്റെ ഈ അപേക്ഷ തള്ളിയിരുന്നു. യുഎസും ഉക്രൈന്റെ ഈ അപേക്ഷ തള്ളിയിരുന്നു. അങ്ങിനെ ചെയ്താല്‍ അത് സമ്പൂര്‍ണ്ണയുദ്ധത്തിന് വഴിവെക്കുമെന്നും അത് ഒഴിവാക്കുമെന്നും നാറ്റോ പറഞ്ഞു. ഇതോടെ നാറ്റോ റഷ്യയ്ക്കെതിരെ നേരിട്ട് ഒരു ഏറ്റുമുട്ടലിന് ഒരുങ്ങില്ലെന്ന കാര്യം കൂടുതല്‍ വ്യക്തമായി. യുദ്ധവിമാനങ്ങള്‍ പറക്കാത്ത മേഖല ഉക്രൈന് മുകളില്‍ ഉയര്‍ത്തിയാല്‍ റഷ്യന്‍ വിമാനങ്ങളെ വെടിവെച്ചിടേണ്ടി വരും. പക്ഷെ അതിന് തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നാറ്റോ സെലന്‍സ്കിക്ക് നല്‍കിയത്.
എന്നാല്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പറക്കല്‍ നിരോധിത മേഖല സൃഷ്ടിച്ച് ഉക്രൈനെ റഷ്യയുടെ വ്യോമാക്രമണത്തില്‍ നിന്നും രക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ രാജ്യങ്ങള്‍ക്ക് വ്യക്തമായ താക്കീത് ശനിയാഴ്ച പുടിന് നല്കി. ഉക്രൈന് വ്യോമപാത പറക്കല്‍ നിരോധിത മേഖലയാക്കന് സഹായിക്കുന്ന രാജ്യങ്ങളെ ശത്രുവായി റഷ്യ കണക്കാക്കുമെന്നായിരുന്നു പുടിന്റെ താക്കീത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: