മോസ്കോ: ഉക്രൈയിനിലെ സൈനിക നടപടിയുമായി മുന്നോട്ടു തന്നെ പോകുമെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്. ഉക്രൈയിന് മുകളിലെ വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്നും അദേഹം അറിയിച്ചു. സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന് പറഞ്ഞു.
നാറ്റോ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തമെന്ന് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പുടിന് ഇന്ന് നിലപാട് വ്യക്തമാക്കിയത്.
റഷ്യക്കെതിരായ പശ്ചാത്ത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണ്. ഉക്രൈനെതിരെ പ്രത്യേക സൈനിക ഓപ്പറേഷന് ആരംഭിക്കാനുള്ള തീരുമാനം എടുക്കുന്നത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു അത്തരൊമൊരു തീരുമനം. ‘ഡോണ്‍ബസിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി റഷ്യന്‍ ഭാഷ സംസാരിക്കാനും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും അനുവദിക്കണമായിരുന്നു. പകരം ഉക്രൈന് അധികൃതര്‍ ഈ മേഖയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.
യുദ്ധഭൂമിയിലുള്ള റഷ്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ‘ജിഹാദി കാറുകള്‍’ ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പോരാളികളെ കണ്ടെത്തിയിട്ടുണ്ട്. അത്തരം ആക്രമണങ്ങള്‍ വിജയിച്ചിട്ടില്ല. ഇനിയും സൈന്യത്തിന് നേരെ ഉത്തരം ആക്രമണങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ ചെറുക്കണമെന്ന് അറിയാമെന്നും പുടിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: