കീവ് : ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് റഷ്യന്‍ പട്ടാളത്തിന്റെ വെടിവെപ്പ്. ഉക്രൈനിലെ ഖേര്‍സണിലാണ് സംഭവം. റഷ്യയ്ക്ക് നേരെ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം കടുത്തതോടെ ഇവരെ പിരിച്ചു വിടുന്നതിനായി റഷ്യന്‍ സൈനികര്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഖേര്‍സണില്‍ നിലയുറപ്പിച്ച റഷ്യന്‍ സൈനികര്‍ക്കു നേരെ ജനങ്ങള്‍ സംഘടിച്ചെത്തുകയും ഉക്രൈനിന് നേരെ നടത്തിയ അധിനിവേശത്തില്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഈസ്റ്റേണ്‍ യൂറോപ്യന്‍ മീഡിയ ഔട്ട്ലെറ്റാണ് വീഡിയോ പുറത്തുവിട്ടത്. സംഘടിച്ചെത്തിയ നൂറുകണക്കിനാളുകളെ പിരിച്ചു വിടുന്നതിനായി റഷ്യന്‍ സൈന്യം ആകാശത്തേയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
നൂറുകണക്കിന് വരുന്ന ഉക്രൈന് സ്വദേശികള്‍ ഉക്രൈന് പതാകയും ഉയര്‍ത്തി പ്രതിഷേധം നടത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ചില ആയുധധാരികള്‍ ഇവരെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
റഷ്യന്‍ പട്ടാളം പിടിച്ചെടുത്ത ഉക്രൈന് നഗരങ്ങളിലൊന്നാണ് ഖേര്‍സണ്‍. മാര്‍ച്ച് മൂന്നിനാണ് റഷ്യ ഖേര്‍സണ്‍ കീഴടക്കിയത്. ഉക്രൈന് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: