ന്യൂദല്‍ഹി: അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായി ഗുജറാത്തിലെ ഗോദ്ര കൂട്ടക്കൊലയില്‍ കര്‍സേവകരെ പച്ചയ്ക്ക് കത്തിച്ച് കൊന്നവരെ വെള്ളപൂശി ദി വൈര്‍ മാസികയും എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും. കഴിഞ്ഞ ദിവസം പങ്കുവെച്ച ട്വീറ്റില്‍ അയോധ്യക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കെടുത്ത് മടങ്ങിവരികയായിരുന്ന കര്‍സേവകര്‍ യാത്രചെയ്തിരുന്ന സബര്‍മതി എക്സ്പ്രസിന് മുസ്ലിം ആള്‍ക്കൂട്ടം തീകൊളുത്തിയ സംഭവത്തെ സിദ്ധാര്‍ത്ഥ് വരദരാജന് ന്യായീകരിക്കുന്നു.
തീവണ്ടി കത്തിച്ച സംഭവത്തിന് ദൃക്സാക്ഷികളായി ആരുമില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥ് വരദരാജന് പങ്കുവെച്ച ട്വീറ്റിലെ അവകാശവാദം. മാര്‍ച്ച് 3ന് ദി വൈര്‍ മാസിക പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ 59 കര്‍സേവകര്‍ വെന്തുമരിച്ചത് കര്‍സേവകരുടെ തന്നെ കുറ്റമാണെന്നും അത് കേവലം അപകടമരണമാണെന്നും വാദിക്കുന്നു.
2002 ഫിബ്രവരി 27നാണ് ഗോദ്രയില്‍ വെച്ച് സബര്‍മതി എക്സ്പ്രസിന് നേരെ നടന്ന മുസ്ലിം ആള്‍ക്കൂട്ടആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 59 കര്‍സേവകര്‍ വെന്തുമരിച്ചത്. കര്‍സേവകര്‍ രാമക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കെടുത്ത ശേഷം അയോധ്യയില്‍ നിന്നും മടങ്ങിവരികയായിരുന്നു.
കര്‍സേവകര്‍ കൊല്ലപ്പെട്ട ഗോദ്ര സംഭവം തീവണ്ടിക്ക് യാദൃച്ഛികമായി തീപിടിച്ചുണ്ടായ അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ കഴിഞ്ഞ കുറെ നാളുകളായി ഇസ്ലാം വാദികള്‍ ശ്രമിച്ചുവരുന്നുണ്ട്. ഈ അജണ്ടയെ പിന്‍പറ്റുന്നതാണ് സിദ്ധാര്‍ത്ഥ് വരദരാജന്റെ ട്വീറ്റും ലേഖനവും.
‘കര്‍സേവകര്‍ നിറഞ്ഞ ഒരു റെയില്‍വേ കോച്ച് ഹിന്ദു വിരുദ്ധ ഗൂഢസംഘം 60 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചു എന്ന നുണയില്‍ കഴിഞ്ഞ 20 വര്‍ഷമായി നമ്മള് ജീവിക്കുകയാണ്. ഇത് ഒരു യാത്രക്കാരനും കണ്ടിട്ടില്ല. അതെ. ഒരാള്‍ പോലും’. – ഇതാണ് വൈര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെ ട്വീറ്റ്.
ഇതിന് സ്നേഹ എന്ന വലതുരാഷ്ട്രീയ ചിന്തകയും എഴുത്തുകാരിയും നല്കിയ കമന്റിന് സിദ്ധാര്‍ത്ഥ് വരദരാജന് വീണ്ടും നല്കുന്ന മറുപടി ഇങ്ങിനെ: ‘ഇല്ല, ആരും കണ്ടിട്ടില്ല. പൊലീസ് നടത്തുന്ന അവകാശവാദവും മറ്റൊരു നുണയാണ്’.
ഇതിന് സ്നേഹ നല്കിയ മറുപടി ഇങ്ങിനെ: ‘സലിം പാന്‍വാലയോടൊപ്പം 60 ലിറ്റര്‍ പെട്രോള്‍ കൊണ്ടുവന്നതായി ജാബിര്‍ ബെഹറ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സബര്‍മതി എക്സ്പ്രസ് സമയത്തിനെത്തുമോ എന്ന് സലിം സ്റ്റേഷനില്‍ വന്ന് അന്വേഷിച്ചിട്ടുണ്ട്. മുഹമ്മദ് എസ്6, എസ്7 കോച്ചുകള്‍ക്കിടയിലുള്ള വെസ്റ്റിബ്യൂള്‍ മുറിച്ചു. ഷൗകത്ത് ലാലുവും സലിം ജര്‍ദയും തങ്ങളുടെ കുറ്റസമ്മതത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്’.
മാര്‍ച്ച് 3ന് ദി വൈറില്‍ പ്രേംശങ്കര്‍ ജാ എന്നയാളുടെ ലേഖനം സിദ്ധാര്‍ത്ഥ് വരദരാജന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗോദ്രയില്‍ കര്‍സേവകരെ സബര്‍മതി എക്സ്പ്രസിലെ കോച്ചില്‍ തീയിട്ട് കൊന്ന സംഭവം വെറും അപകടം മാത്രമാണെന്ന് വാദിക്കുന്നതാണ് ഈ ലേഖനവും. ‘അയോധ്യയില്‍ നിന്നും ബലമായി ഇടിച്ചുകയറിയ വലിയൊരു സംഘം കര്‍സേവകര്‍ സബര്‍മതി എക്സ്പ്രസില്‍ ഉണ്ടായിരുന്നു. സബര്‍മതി എക്സ്പ്രസില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന യാത്രക്കാരുടെ എണ്ണം 1100 ആണെങ്കില്‍, ഗോദ്രയില്‍ എത്തിയപ്പോള്‍ 2000 യാത്രക്കാര്‍ തിങ്ങിനിറഞ്ഞിരുന്നു. എസ്6 എന്ന കോച്ചിന് തീപിടിച്ചപ്പോള്‍ അതിനുള്ളില്‍ കര്‍സേവകര്‍ തിങ്ങിനിറഞ്ഞിരുന്നു’- ലേഖനത്തില്‍ പ്രേംശങ്കര്‍ ജാ പറയുന്നു.
പിന്നീട് കര്‍സേവകരെ കുറ്റപ്പെടുത്തിക്കൊണ്ട് ജാ എഴുതുന്നു: ‘ഇതില്‍ ചില കര്‍സേവകര്‍ അയോധ്യയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ചില മുസ്ലിം കച്ചവടക്കാരോട് പ്ലാറ്റ്ഫോമില്‍ വെച്ച് മോശമായി പെരുമാറിയുന്നു.’
ഗോദ്ര ട്രെയിനപകടം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് 2004ല്‍ യു.സി. ബാനര്‍ജി കമ്മിറ്റിയെ നിയോഗിച്ചത്. ഇവര്‍ 2005ല്‍ നല്കിയ ഇടക്കാല റിപ്പോര്‍ട്ടിലും ഗോദ്ര സംഭവം വെറും അപകടമാണെന്ന കണ്ടെത്തലാണ് നടത്തിയത്. യുസി ബാനര്‍ജിയുടെ റിപ്പോര്‍ട്ടിലെ അവകാശവാദങ്ങളെ ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.
പിന്നീട് നിലവില്‍ വന്ന നാനാവതി-മെഹ്ത്ത കമ്മീഷന് ഏകദേശം 40000 പേരെ പരിശോധിച്ചു. 1000 സാക്ഷികളുടെ മൊഴി കേട്ടു. നാനാവതി-മെഹ്ത്ത കമ്മീഷന് പറയുന്നു: ‘ഗോദ്ര ഹിന്ദുകൂട്ടക്കൊലയുടെ അന്വേഷണത്തില്‍ നിരവധി പേരുടെ പ്രസ്താവനയും കുറ്റസമ്മതങ്ങളും റെക്കോഡ് ചെയ്യുകയുണ്ടായി. ഇതില്‍ ഡിവൈഎസ്പി നോയല്‍ പാര്‍മര്‍ ഇതിലെ പ്രസ്താവനകളുടെയും കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ ഗോദ്ര കൂട്ടക്കൊല മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്നും ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും പറയുന്നു. നന്നുമിയ, മൗലവി ഉമര്‍ജി, രജക് കുര്‍കുര്‍, സലിം എന്ന സലിം യൂസഫ് സത്താര്‍ ജദ്ര, സലിം പാന്‍വാല എന്നിവരും മറ്റുചിലരും ചേര്‍ന്ന് നേരത്തെ നടത്തിയ വലിയൊരു രഹസ്യആസൂത്രണത്തിന്റെ ഭാഗമായിരുന്നു’
196 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ എങ്ങിനെയാണ് കര്‍സേവകരുടെ ഈ കൂട്ടക്കൊല മുസ്ലിങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് തലനാരിഴ കീറി വിശദീകരിക്കുന്നുണ്ട്. അവര്‍ എസ്6 എന്ന കര്‍സേവകര്‍ തിങ്ങിനിറഞ്ഞ കോച്ച് പെട്രോളൊഴിച്ച് കത്തിച്ചെന്ന് മാത്രമല്ല മൂന്ന് മണിക്കൂറിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം ആള്‍ക്കൂട്ടം വീണ്ടും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഇസ്ലാംവാദികള്‍ക്കും ഇടതുബുദ്ധിജീവികള്‍ക്കും ഈ തെളിവുകള്‍ ദഹിച്ചിട്ടില്ല. കര്‍സേവകര്‍ക്ക് കൂട്ടത്തോടെ ചത്തൊടുങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: