തിരുവനന്തപുരം: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിനെ അനുമോദിച്ച് കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ കേന്ദ്ര-സസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും അനുമോദിക്കുകയാണെന്നും അതില്‍ രാഷ്ട്രീയം ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ കുടുങ്ങികിടക്കുന്ന സാഹചര്യം കൂടി മനസിലാക്കണം. യുദ്ധഭൂമിയില്‍ നി ന്നും കുട്ടികളെ എത്തിക്കുക ഏറെ ബുദ്ധിമുട്ടുള്ളതാണ്. യുദ്ധം അവസാനിപ്പിക്കണം എന്നുപറയാന്‍ മാത്രം മണ്ടന്മാരല്ലെന്നും നിരീശ്വരവാദികളുടെ സംഘടന അല്ലാത്തതിനാലും ഈശ്വര വിശ്വാസികളായതിനാലും യുദ്ധം അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും റഷ്യ എന്ന സൗഹൃദരാജ്യത്തോടൊപ്പം നില്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പഠനത്തിന് വേണ്ടിയാണ് കുട്ടികള്‍ വിദേശത്തേക്ക് പോുന്നത്. നമ്മുടെ നാട്ടില്‍ തന്നെ പഠിക്കാന്‍ ഭാവിയില്‍ പരിഹരിക്കാന്‍ നടപടികള്‍ എടുക്കണം. കുറഞ്ഞചെലവില്‍ കൂടുതല്‍ അവസരങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാകണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: