മോസ്കോ : യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. അതിര്‍ത്തിയില്‍ നിന്നും ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനായി 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍കീവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് റഷ്യയുടെ തീരുമാനം.
റഷ്യ- ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്റെ കിഴക്കന്‍ നഗരങ്ങളായ ഖര്‍കീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ ഇടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ റഷ്യവഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതാണ് എളുപ്പം. ഇതിനെ തുടര്‍ന്ന് ഇന്ത്യ പുടിന് സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെടുകയും ഇവരെ റഷ്യന്‍ സഹായിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
കിഴക്കന്‍ ഉക്രൈനില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാകാന്‍ വ്യോമസനക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നിര്‍മിത ഐഎല്‍ 76 വിമാനമാണ് ഇതിനായി സജ്ജമാക്കിയതെന്ന് വ്യോമ സേന വൃത്തങ്ങള്‍ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാലുടന്‍ വിമാനങ്ങള്‍ പുറപ്പെടും.
രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പിസോച്ചിനില്‍ ആയിരം പേരും കാര്‍ഖീവില്‍ മുന്നൂറു പേരും സുമിയില്‍ എഴുനൂറിലേറെ പേരും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ അതിര്‍ത്തിയിലെത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
രക്ഷാ ദൗത്യത്തിനായി പ്രത്യേക ട്രെയിനുകള്‍ ഓടിക്കണമെന്നും ഉക്രൈനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും. വെടിനിര്‍ത്തലിനായി റഷ്യയോടും ഉക്രൈനോടും അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: