തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പാലക്കാട് സ്വദേശിയായ ദിനേശ് മേനോന് ആണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് നല്കുന്ന പെന്ഷന് റദ്ദാക്കുകയും അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
80 കോടിയിലധികം രൂപയാണ് വര്‍ഷം തോറും പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ ചെലവഴിക്കുന്നത്. ഇത് അധിക ബാധ്യത വരുത്തുന്നു. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് കുടുംബ പെന്‍ഷനടക്കം സര്‍ക്കാര്‍ നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. നേരത്തെ, കേളര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ നടക്കുന്ന കൊള്ള ജനങ്ങളെ അറിയിച്ച് സമൂഹത്തില്‍ ചര്‍ച്ചയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: