ന്യൂദല്‍ഹി: മോദി-പുടിന് സൗഹൃദം ശക്തമെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യന്‍വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ റഷ്യ ഇടപെടുന്നു. ഒട്ടാകെ 130 ബസുകള്‍ ഏര്‍പ്പെടുത്താനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്.
റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യംവെളിപ്പെടുത്തിയിരിക്കുന്നത്. ഉക്രൈനിലെ ഖാര്‍കീവ്, സൂമി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലേക്ക് കൊണ്ടുവരാനാണ് ധാരണ. “ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെയും പൗരന്മാരെയും ഒഴിപ്പിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ ഉക്രൈനോടും റഷ്യയോടും അഭ്യര്‍ത്ഥിച്ചു. റഷ്യ ഒരു പരിഹാരം മുന്നോട്ട് വെച്ചു. അത് മികച്ചതായി. ഇനിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ഭാവിയിലും സമ്മര്‍ദ്ദം തുടരും”- ഇന്ത്യന്‍ വിദേശകാര്യമന്ത്രി അരിന്ദം ബാഗ്ചി പറഞ്ഞു.
റഷ്യയുടെ ദേശീയ പ്രതിരോധ നിയന്ത്രണ കേന്ദ്രം തലവനായ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്സേവ് ആണ് 130 റഷ്യന്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: