പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ ഇസ്ലാമാബാദിന് പടിഞ്ഞാറ് 190 കിലോമീറ്റര്‍ അകലെ പെഷവാറിലെ കൊച്ച റിസല്‍ദാര്‍ ഏരിയയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നിമിഷങ്ങള്‍ക്ക് മുമ്പാണ് സ്ഫോടനം നടന്നത്.
‘പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാള്‍ രണ്ട് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് കണ്ടെന്നും സെക്കന്‍ഡുകള്‍ക്ക് ശേഷം വലിയ സ്ഫോടനം കേട്ടെന്നും ദൃക്സാക്ഷി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം കാല് നൂറ്റാണ്ടായി രാജ്യത്ത് പര്യടനം നടത്തിയിട്ടില്ലാത്ത ഓസ്ട്രേലിയയും പാക്കിസ്ഥാനെതിരേ റാവല്‍പിണ്ടിയല്‍ കളിക്കുന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിത്തെറിച്ചു.ത് കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: