പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോത്സവത്തിനും മീന മാസപൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട എട്ടിന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും. രാത്രി 7 മുതല്‍ പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയില്ല.
ഒന്‍പതിന് പുലര്‍ച്ചെ 5ന് തിരുനട തുറക്കും. ശേഷം പതിവ് അഭിഷേകവും ചടങ്ങുകളും നടക്കും. തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടക്കും. 10.30 നും 11.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ സന്നിധാനത്ത് കൊടിയേറും. 17ന് പള്ളിവേട്ട. 18 ന് ഉച്ചക്ക് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേര്‍ന്ന ശേഷം കൊടിയിറക്ക്.
മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവിനുപുറമേ നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ്ങും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: