കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപോര്‍ഷ്യ ആണവനിയത്തിനു നേരേയുള്ള റഷ്യന്‍ ആക്രമണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി യുക്രെയ്ന്. സപോര്‍ഷ്യ ആണവനിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബില്‍ ആണവ ദുരന്തത്തേക്കാള്‍ പത്തിരട്ടി പ്രത്യാഘാതം ഉണ്ടാകുമെന്ന് യുക്രെയ്ന് വിദേശകാര്യമന്ത്രി ദിമിത്രെ കുലെബ ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയത് റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ അണവനിലയത്തിന് തീപിടിച്ചതായും പുക ഉയരുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആണവ നിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും റഷ്യന്‍ സൈന്യം വെടിയുതിര്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിലെ ഏറ്റവും വലിയ അണവനിലയമാണ് സാപോര്‍ഷ്യ. തെക്ക് കിഴക്കന്‍ നഗരമായ എനര്ഹോദറിലാണ് ഇത് സ്ഥതി ചെയ്യുന്നത്. ഇവിടെ നിന്നാണ് യുക്രെയ്നാവശ്യമായ ആണവോര്‍ജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്.
റഷ്യക്കാര്‍ ഉടന്‍ തന്നെ ആക്രമണം അവസാനിപ്പിക്കണം, തീ അണയ്ക്കാന്‍ അനുവദിക്കണം, സുരക്ഷാ മേഖല സ്ഥാപിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആണവനിലയത്തിലെ തീപിടുത്തത്തക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയും സംസാരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: