ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ആദ്യ ദളിത് വനിതാ മേയറായി സ്ഥാനമേറ്റ് ഇരുപത്തിയെട്ടുകാരി ആര്. പ്രിയ. ഡി.എം.കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം പ്രിയയെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയയ്ക്ക് പദവി ഉറപ്പായിരുന്നു. ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കോഡും പ്രിയയ്ക്ക് സ്വന്തമായി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പട്ടികജാതി വനിതയ്ക്ക് മേയര്‍ പദവി സംവരണം ചെയ്തിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറെ നിര്‍ണായകമായ പദവികളില്‍ ഒന്നാണിത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും മുമ്പ് ഇതേ പദവി വഹിച്ചിട്ടുണ്ട്.
മംഗലപുരത്തെ 74ാം വാര്‍ഡില്‍ നിന്നാണ് പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. പെരമ്പൂര്‍ മുന്‍ എം.എല്‍.എയും ഡി.എം.കെ നേതാവുമായിരുന്ന ചെങ്ങൈ ശിവത്തിന്റെ കൊച്ചുമകളായ പ്രിയ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം.കോം ബിരുദം നേടിയിട്ടുണ്ട്. 18 വയസ് മുതല്‍ പാര്‍ട്ടി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: