ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകും. ഇന്നലെ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ നിന്ന് 420 കി.മീ. അകലെയാണ്. ഇന്ന് അതിതീവ്രമായി മാറി വടക്ക് പടിഞ്ഞാറ് ദിശയില്‍ കിഴക്കന്‍ തീരത്തുകൂടി നീങ്ങി 48 മണിക്കൂറിനിടെ തമിഴ്നാട് തീരത്തെത്തും. കരതൊടാന്‍ സാധ്യതയില്ല.
തമിഴ്നാട്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കാരക്കൽ, പോണ്ടിച്ചേരി, കാഞ്ചീപുരം എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാ റൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് സുരക്ഷിതമല്ല.
കേരളത്തിന്റെ തെക്ക്-മധ്യ ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. മറ്റിടങ്ങളില്‍ ഇടവിട്ട് വേനല്‍മഴ എത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: