ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനത്തിനുള്ള സെലക്ഷന് ട്രയല്‍ ഒമ്പതിന് നടക്കും. രാവിലെ 9.30ന് ആലപ്പുഴ എസ്ഡിവിഎച്ച്എസ്എസ് സ്കൂള്‍ മൈതാനത്താണ് ട്രയല്‍. 2022-23 അദ്ധ്യയനവര്‍ഷം അഞ്ചാം ക്ലാസിലും പ്ലസ് വണിലും പ്രവേശനത്തിന് കായികാഭിരുചിയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരിഗണിക്കും.
മാര്‍ച്ച് മാസത്തില്‍ നാല്, 10 ക്ലാസുകളില്‍ പരീക്ഷയെഴുതുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിഭാങ്ങളില്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. സ്കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0477-2252548, 7012831236.
പ്രതികരിക്കാൻ ഇവിടെ എഴുതുക: