തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം ഇന്നു രാവിലെയോടെ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കി.മി അകലെ തെക്ക്തെക്കു കിഴക്കായും തമിഴ്നാട് നാഗപ്പട്ടണത്തിനു 760 കി.മി അകലെ തെക്ക്തെക്കു കിഴക്കായും ചെന്നൈയ്ക്ക് 950 കി.മി അകലെ തെക്ക്തെക്കു കിഴക്കായും സ്ഥിതി ചെയ്യുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: