തിരുവനന്തപുരം: കൊവിഡ്ക്കാലത്ത് അവസാനിപ്പിച്ച ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ഓപ്പണ്‍ ടിക്കറ്റുകളും പുന:സ്ഥാപിക്കാന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ പാസഞ്ചേഴ്സ് അമിനിറ്റി ഫോറം ചെയര്മാന് പി.കെ കൃഷ്ണദാസ് അറിയിച്ചു.
കൊവിഡ് കണക്കുകളില്‍ ഗണ്യമായ കുറവ് വന്ന സാഹചര്യത്തില്‍ ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കാനും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ഓപ്പണ്‍ ടിക്കറ്റുകള്‍ അനുവദിക്കണമെന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. പാസഞ്ചേഴ്സ് അമിനിറ്റീസ് ഫോറം ചെയര്മാന് എന്ന നിലയ്ക്ക് യാത്രക്കാരുടെ ഈ ആവശ്യം റെയില്‍ മന്ത്രാലയത്തിന് മുന്നിലെത്തിക്കാന്‍ സാധിച്ചിരുന്നു.
റെയില്‍ മന്ത്രിയുമായും റെയില്‍വെ ബോര്‍ഡുമായും പല തവണ കൂടിക്കാഴ്ച നടത്തിയാണ് യാത്രക്കാരുടെ ആവശ്യം നേടിയെടുക്കാന്‍ സാധിച്ചത്. റെയില്‍ ഗതാഗതം കൂടുതല്‍ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനത്തിന് മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നതായും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: