ഇടുക്കി : ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്ന് ആരോപിച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മധ്യവയസ്കനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി കരിമണ്ണൂരില്‍ ആണ് സംഭവം. കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനെ (51) യാണ് സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചത്.
ഫേസ്ബുക്കില്‍ കമന്റ് ഇട്ടെന്ന് ആരോപിച്ച് കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ നേതൃത്വത്തില്‍ ജോസഫിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ച് ഇയാളുടെ കൈയ്യും കാലം അടിച്ച് ഒടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇരുപത്തഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നും ജോസഫിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഞങ്ങളാണ് ഭരിക്കുന്നത്. ഏരിയാ സെക്രട്ടറി സുമേഷ് ഞങ്ങളുടെ കണ്ണുലുണ്ണിയാണ്, ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റിന്റെ വില അറിയാമോ എന്ന് ചോദിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് ജോസഫിന്റെ പരാതിയില്‍ പറയുന്നുണ്ട്.
ഇരുമ്പ് പൈപ്പുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റിട്ടുണ്ട്. കൈയ്യിനും കാലിനും ഒടിവുമുണ്ട്. പരിക്ക് ഭേദമാവാന്‍ വൈകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. അനന്തു, സോണി എന്നിവരാണ് പിടിയിലായത്. കൂടുതല്‍ പേര് അറസ്റ്റിലാവാന് ഉണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: