അഗ്രി ബിസിനസ് മാനേജ്മെന്റ് പിജി ഡിപ്ലോമ (പിജിഡിഎം- എബിഎം) പഠനത്തിന് പൂനെയിലെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (വാംനികോം) അവസരമൊരുക്കുന്നു. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്സാണിത്.
ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/ വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി. പ്രാബല്യത്തിലുള്ള ഐഐഎം- ക്യാറ്റ്/എക്സാറ്റ്/ജിമാറ്റ്/ഡിമാറ്റ് സ്കോര്‍; ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഇവിടുത്തെ പിജിഡിഎം- എബിഎം എംബിഎക്ക് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. അഗ്രി ബിസിനസ് മേഖലയിലാണ് തൊഴില്‍ സാധ്യത. വാംനികോം വര്‍ക്കിങ് എക്സിക്യൂട്ടീവ്/ഓഫീസര്‍മാര്‍ക്കായി 2022 ജൂലൈ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തുന്ന 18 മാസത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പിജി ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്റ് സ്പെഷ്യലൈസേഷനുകളാണ്. എഐസിടിഇയുടെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്.
50% മാര്‍ക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള ഐഐഎം- ക്യാറ്റ്/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതി. അഞ്ചുവര്‍ഷത്തെ മാനേജീരിയല്‍/സൂപ്പര്‍വൈസറി എക്സ്പീരിയന്‍സുണ്ടായിരിക്കണം.
അപേക്ഷാ ഫീസ് 500 രൂപ. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.vamnicom.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കാം. വാംനികോം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: