ആലപ്പുഴ: വിചാരണ വേളയില്‍ മകന് കൂറുമാറിയിട്ടും കൈനടി കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. പഴുതടച്ച കേസന്വേഷണത്തിന് കൊല്ലം അഡിഷണല്‍ എസ്പി എസ്. മധുസൂധനനും അന്വേഷണ സംഘാങ്ങള്‍ക്കും പോലീസിന്റെ ആദരം. കൈനടി പോലീസ് സ്റ്റേഷന് പരിധിയില്‍ നീലംപേരൂര്‍ പഞ്ചായത്തില്‍ പനചുവട് ഭാഗത്ത് അട്ടിച്ചിറ വീട്ടില്‍ സരസമ്മയെ അയല്‍ വാസിയായ പ്രദീപ് വടിവാളിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ സുകുമാരന്‍ സരസമ്മയുടെ മകനായ ഓമനക്കുട്ടന്റെ മൊഴി വാങ്ങി അന്നേദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു.
ആലപ്പുഴ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടന്നു വരവെ കൃത്യം നേരില്‍ കണ്ടതും പോലീസ് സ്റ്റേഷനില്‍ മൊഴി നല്കിയാളുമായ സരസമ്മയുടെ മകനായ ഓമനക്കുട്ടനും ഇയാളുടെ ഭാര്യയും വിചാരണ വേളയില്‍ കൂറുമാറി കൃത്യം നേരില്‍ കണ്ടിട്ടില്ലായെന്നും പ്രതി ആരെന്ന് അറിയില്ലായെന്നും കള്ളസാക്ഷി പറഞ്ഞു. കൊലപാതകം നടന്നു മണികൂറുകള്‍ക്കകം സ്റ്റേഷന് ചാര്‍ജ്ജ് വഹിച്ചിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ വിശ്വാസ്യതയിലും കോടതിയില്‍ ഹാജാരാക്കിയ തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ സാധുവായ സ്ത്രീയെ വീട്ട് മുറ്റത്തിട്ട് മൃഗീയമായി വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ആലപ്പുഴ സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷായായി വിധിച്ചു.
കൂടാതെ വിചാരണാവേളയില്‍ കൂറുമാറിയ കൊല്ലപ്പെട്ട സരസ്സമ്മയുടെ മകന് ഓമനക്കുട്ടനും ഭാര്യക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: