Categories: Alappuzha

ആരോഗ്യവകുപ്പില്‍ രാഷ്‌ട്രീയ ഇടപെടല്‍; മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും ഇത്തരത്തില്‍ ഭരണകക്ഷി യൂണിയനില്‍പ്പെട്ട ക്ലര്‍ക്കാണ് ഇവിടം നിയന്ത്രിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ ഭയന്നാണ് ഉന്നത ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്.

Published by

അമ്പലപ്പുഴ : ആരോഗ്യ വകുപ്പില്‍ ഭരണകക്ഷി അനുകൂല ജീവനക്കാര്‍ക്ക് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ആക്ഷേപം.  നടപടിയെടുക്കാതെ കണ്ണടച്ച് ആരോഗ്യ വകുപ്പ്. ജീവനക്കാര്‍ക്കിടയിലും പ്രതിഷേധം. ഭരണ കക്ഷി യൂണിയന്റെ പിന്‍ബലത്തിലാണ് ഇങ്ങനെ ഒരു കേന്ദ്രത്തില്‍ത്തന്നെ സ്ഥിരമായി ഇത്തരക്കാര്‍ ജോലി ചെയ്യുന്നത്.

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും ഇത്തരത്തില്‍  ഭരണകക്ഷി യൂണിയനില്‍പ്പെട്ട ക്ലര്‍ക്കാണ് ഇവിടം നിയന്ത്രിക്കുന്നതെന്ന്  ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ ഭയന്നാണ് ഉന്നത ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. യൂണിയന്‍ നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ച സ്റ്റാഫ് നഴ്‌സ് ആദ്യം പരാതി കൊടുക്കാന്‍ വൈകിയതെന്നു ഇവിടുത്തെ ജീവനക്കാര്‍ തന്നെ പറയുന്നു. ആറ് വര്‍ഷത്തോളമായി ക്ലര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ബാധകമല്ലാതെ ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ്. ഇവിടെ മാറി മാറി വരുന്ന എംഒ ഡ്യൂട്ടിക്കാരെ നിയന്ത്രിക്കുന്നതും ഭരണകക്ഷിക്കാരനായ ക്ലര്‍ക്കാണത്രേ.  

അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലെ മറ്റു ജീവനക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന സ്ഥലമാറ്റം നടക്കുമ്പോഴും ഇതൊന്നും ഇദ്ദേഹത്തിനു ബാധകമല്ല. ക്ലര്‍ക്കിന്റെ പ്രവര്‍ത്തന രീതിയില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. ഭീഷണി മുഴക്കി മേലുദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും ഇയാള്‍ ശ്രമിക്കാറുണ്ട്. സ്റ്റാഫ്‌നേഴ്‌സിനെ മദ്യലഹരിയില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നഴ്‌സ് പരാതിയില്‍ ഉറച്ചു നിന്ന തോടെയാണ് പ്രതി പോലീസ് വലയിലായത്. ക്ലര്‍ക്കിന്റെ ഭരണത്തില്‍ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും പരസ്യമായി രംഗത്തു വരാന്‍ തയ്യാറല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by