മുംബൈ : മഹാരാഷ്ട്ര സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവും സംസ്ഥാന മന്ത്രി പ്രജക്ത് തന്പുരെയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളുമായി ഭൂമി ഇടപാട് നടത്തിയതില്‍ എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു മന്ത്രി പ്രജക്തിനെതിരേയും നടപടി സ്വീകരിക്കുന്നത്.
മഹാരാഷ്ട്ര നഗര വികസന വകുപ്പ് സഹമന്ത്രിയായ പ്രജക്തിന്റെ 13.46 കോടി വിലമതിക്കുന്ന 94.6 ഏക്കര്‍ ഭൂമി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. നാഗ്പൂരിനടുത്ത് രാം ഗണേശ് ഗഡ്കരി എന്ന പഞ്ചസാര മില്ലിന്റെ ഭൂമി സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങിയെന്നതാണ് മന്ത്രിക്കെതിര വാങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
അതേസമയം കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗങ്ങളുമായുള്ള ഭൂമി ഇടപാട് ആരോപിച്ചായിരുന്നു അറസ്റ്റ്. അപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
എന്നാല്‍ കേസില്‍ അറസ്റ്റിലാവുകയും കുറ്റാരോപിതനുമായ നവാബ് മാലിക് മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീക്കാനുള്ള ഒരുക്കത്തിലാണ്. കേസില്‍ അറസ്റ്റിലെങ്കിലും രാജിവെച്ച് മന്ത്രിസ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര സഖ്യ സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: