തിരുവനന്തപുരം: രാത്രി വൈകി പതുങ്ങിയിരുന്ന് ഫോണ്‍ ചെയ്ത ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു.പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്. ഷിജു ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നിട്ട് 10 ദിവസമായിട്ടേയുള്ളൂവെന്നാണ് വിവരം ഇന്നലെ രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തില്‍ നിന്ന് ഉത്സവത്തില്‍ പങ്കെടുത്ത് തിരികെ വന്ന സൗമ്യ ഭര്‍ത്താവ് അടുക്കളയുടെ പുറകില്‍ ഒളിച്ചു നിന്ന് ഫോണ്‍ ചെയ്യുന്നത് കണ്ടു.തുടര്‍ന്ന് ഇരുവരും വഴക്ക് കൂടുകയും താഴെ കിടന്ന കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്. ഭാര്യയുടെ ആക്രമണത്തില്‍ ഷിജുവിന്റെ തല ചിന്നി ചിതറി പോയിരുന്നു. തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നു. കൊലപതക ശേഷം സൗമ്യ ക്ഷേത്രത്തില്‍ ചെന്ന് ബന്ധുക്കളോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക വിവരം.സൗമ്യയ്ക്ക് ഭര്‍ത്താവിനെ സംശയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: