നെടുങ്കണ്ടം: കോമ്പയാറില്‍ ഏലം സ്റ്റേറിനുളളില്‍ സ്‌ഫോടനം.150 കിലോയോളം ഏലം കത്തിനശിച്ചു. മുഹമ്മദ് ബഷീർ എന്ന വ്യക്തിയുടെ ഡ്രയറിലണ് തീപിടുത്തം ഉണ്ടയത്. ഡ്രയറിനുളളിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളിക്ക് പരിക്ക് പറ്റി.
നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഡ്രയറിന്റെ വാതിലും ജനലും തകര്‍ന്നു. മുറിയുടെ വെന്റിലേഷന്‍ വഴി അകത്തേക്ക് ഇട്ട മണ്ണെണ്ണയും ടിന്നറും മുറിയിലേ വായുവിന്റെ മര്‍ദ്ദം മൂലം പൊട്ടിത്തെറിച്ചതാണെന്നാണ് വിവരം. അടുത്ത് താമസിക്കുന്നവരാണ് തീ അണച്ചത്. അപകടത്തില്‍ മധ്യപ്രദേശ് സ്വദേശി രോഹിത്തിന് പരിക്കേറ്റു.
മണ്ണെണ്ണയും ടിന്നറും ആരോ മനപ്പൂര്‍വ്വം മുറിയിലേക്ക് നിക്ഷേപിച്ചതാണെന്നും, ആളെ വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഉടമ ബഷീര്‍ കെഎസ് ഇബിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ആരംഭിച്ചതാണ് ഡ്രയര്‍. കട്ടപ്പന ഡിവൈഎസ്പി നിഷാന്ത് മോന്‍,സ്‌പെഷ്യല്‍ ബ്രഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജ്ജ്,നെടുങ്കണ്ടം സിഐ ബിനു.എസ്, എസ് എസ് കിരണ്‍,എസ് ഐ അജയകുമര്‍ എന്നിവരടങ്ങിയ സംഘം മേല്‍നടപടി സ്വീകരിച്ചു.
ബോംബ് സ്‌ക്വര്‍ഡും, വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: