ആഗ്ര: താജ്മഹലിനുള്ളില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ സന്ദര്‍ശകര്‍ വളഞ്ഞിട്ട് മര്ദിച്ച്പോാലീസില് ഏല്‍പ്പിച്ചു. സന്ദര്‍ശകരുടെ പരാതിയില്‍ പോലീസ് കേസും എടുത്തത്. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്. ഫിറോസാബാദ് സ്വദേശിയായ സുഹൈലിനെതിരെയാണ് കേസ് എടുത്തത്.
മര്‍ദനം തുടങ്ങിയതും സുഹൃത്ത് ഇയാളെ ഉപേക്ഷിച്ച് ഓടിപ്പോയി. തുടര്‍ന്ന്, സുഹൈലിനെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 151ാം വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ കേസ് എടുത്തിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിവിട്ട ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ഇന്നലെയാണ് സുഹൈലും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് താജ്മഹലിനുള്ളില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ‘ചാദര്‍ പോഷി’ ചടങ്ങിനിടെയായിരുന്നു സംഭവം. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ സുഹൈലും, സുഹൃത്തും ചേര്‍ന്ന് പാകിസ്ഥാന് സിന്ദാബാദ് മുഴക്കുകയായിരുന്നു. സംഭവസമയം, സ്ഥലത്ത് ഉണ്ടായിരുന്ന സന്ദര്‍ശകര്‍ സുഹൈലിനെ മര്‍ദ്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: