ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ സിഇഒ ആയി കൊണ്ടുവരാനുദ്ദേശിച്ച തുര്‍ക്കിക്കാരനായ ഇല്‍കര്‍ ഐച്ചി ആ സ്ഥാനത്ത് നിന്നും പിന്മാറി. ഇന്ത്യയില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് ഇല്‍കര്‍ ഐച്ചി പഖ്യാപിച്ചു.
എല്കറിന്റെ തുര്‍ക്കി ബന്ധമാണ് വിവാദങ്ങള്‍ ഉയര്‍ത്തിയത്. തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന് ഈസ്താംബൂളിലെ മേയറായിരുന്നപ്പോള്‍ ഇല്‍കര്‍ ഐച്ചി അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു.
ഇന്ത്യയില്‍ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് ഇല്‍കര്‍ ഐച്ചി പറഞ്ഞു. 2022 ജനവരിയില്‍ ഇല്‍കര്‍ ഐച്ചി ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് ഫിബ്രവരിയില്‍ ഇദ്ദേഹം എയര്‍ ഇന്ത്യ സിഇഒആയി വരുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു.
തുര്‍ക്കി എയര്‍ലൈന്‍സിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമായ ഐച്ചിയെ എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ വേണ്ടി കൊണ്ടുവരികയാണെന്ന് അന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പ്രസ്താവിച്ചിരുന്നു. 2022 ഏപ്രില്‍ 1 ന് മുമ്പായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിവാദം മുളപൊട്ടി. ടാറ്റയും എല്‍കര്‍ ഐജെ സ്ഥാനത്ത് വരില്ലെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: