കീവ്: ഉക്രൈനിലെ രണ്ടാമത്തെ വന്‍നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ മിസൈല്‍ സ്ഫോടനത്തിന്റെ തീവ്രത തുറന്നുകാണിക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു.
ഉക്രൈന് സര്‍ക്കാരിന്റെ ഖാര്‍ക്കീവിലെ ആസ്ഥാന മന്ദിരമായ കെട്ടിടത്തിന് നേരേയാണ് റഷ്യ ചൊവ്വാഴ്ച മിസൈല്‍ ആക്രമണം നടത്തിയത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഈ കെട്ടിടം തീഗോളമായി മാറി. അടുത്ത നിമിഷം ഈ കെട്ടിടമേ അവിടെ കാണുന്നില്ല. ഉഗ്രസ്ഫോടനത്തില്‍ കെട്ടിടം പൊട്ടിത്തെറിച്ച് ഇല്ലാതായിക്കഴിഞ്ഞിരുന്നു.
യുദ്ധത്തിന് വന്ഭീതിയാണ് ഈ വീഡിയോ പുറത്തുകൊണ്ടുവരുന്നത്. ഖാര്‍ക്കീവ് നഗരത്തിലെ ഭരണസിരാകേന്ദ്രമായ സര്‍ക്കാര്‍ ബഹുനിലക്കെട്ടിടമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: