കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ചെന്നൈ ആസ്ഥാനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി (സിപെറ്റ്) അതിന്റെ ഇന്ത്യയൊട്ടാകെയുള്ള 28 സെന്ററുകളിലായി ഇക്കൊല്ലം ഓഗസ്റ്റിലാരംഭിക്കുന്ന വിവിധ ഡിപ്ലോമ, പിജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു.
പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.cipet.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. സിപെറ്റ് സെന്ററുകള്‍ കൊച്ചി, മൈസൂര്‍, മധുര, ചെന്നൈ, ഹൈദ്രാബാദ്, അഗര്‍ത്തല, അഹമ്മദാബാദ്, അമൃത്‌സര്‍, ഔറംഗബാദ്, ബഡ്ഡി, ബാലസോര്‍, ഭോപാല്‍, ഭുവനേശ്വര്‍, ചന്ദ്രാപൂര്‍, ഡറാഡൂണ്‍, ഗുവാഹട്ടി, ഗ്വാളിയര്‍, ഹാജിപൂര്‍, ഹാല്‍ഡിയ, ഇംഫാല്‍, ജയ്പൂര്‍, കോര്‍ബ, ലക്‌നൗ, മുര്‍താല്‍, റായ്പൂര്‍, റാഞ്ചി, വിജയവാഡ, വാരണാസി എന്നിവിടങ്ങളിലാണുള്ളത്.
കോഴ്‌സുകള്‍: (1) ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് മോള്‍ഡ് ടെക്‌നോളജി (ഡിപിഎംടി).
(2) ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് ടെക്‌നോളജി (ഡിപിടി). പഠന കാലാവധി മൂന്നുവര്‍ഷം (6 സെമസ്റ്ററുകള്‍). യോഗ്യത- 10-ാം ക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം.
(3) പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആന്റ് ടെസ്റ്റിങ് (പിജിഡി-പിപിടി), രണ്ട് വര്‍ഷം (4 സെമസ്റ്ററുകള്‍). യോഗ്യത- മൂന്നു വര്‍ഷത്തെ ശാസ്ത്ര ബിരുദം (ബിഎസ്‌സി).
(4) പോസ്റ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്‌സ് മോള്‍ഡ് ഡിസൈന്‍ (കാഡ്/കാം) (പിഡി-പിഎംഡി), ഒന്നര വര്‍ഷത്തെ കോഴ്‌സ് (മൂന്ന് സെമസ്റ്ററുകള്‍). യോഗ്യത- ത്രിവത്‌സര ഫുള്‍ടൈം ഡിപ്ലോമ (മെക്കാനിക്കല്‍/പ്ലാസ്റ്റിക്‌സ്/പോളിമെര്‍/ടൂള്‍/പ്രൊഡക്ഷന്‍/മെക്കാട്രോണിക്‌സ്/ഓട്ടോമൊബൈല്‍/ടൂള്‍ ആന്റഎ് ഡൈ മേക്കിങ്/പെട്രോകെമിക്കല്‍സ്/ഇന്‍ഡസ്ട്രിയല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്/ടെക്‌നോളജി അല്ലെങ്കില്‍ ഡിപിഎംടി/ഡിപിടി (സിപെറ്റ്)/തത്തുല്യം.
മേല്‍പറഞ്ഞ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപ. വടക്ക് കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് 100 രൂപ മതിയാകും. അപേക്ഷ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 5 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ബ്രോഷ്യറിലുണ്ട്.
ജൂണ്‍ 19 ന് ദേശീയതലത്തില്‍ നടത്തിന്ന സിവെറ്റ് അഡ്മിഷന്‍ ടെസ്റ്റ് റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. സിപെറ്റ് കൊച്ചി സെന്ററില്‍ ഡിപിഎംടി, ഡിപിടി കോഴ്‌സുകളാണുള്ളത്.
സെമസ്റ്റര്‍ ഫീസുകള്‍: ഡിപിഎംടി/ഡിപിടി-16700 രൂപ. പിജിഡി-പിപിടി/പിഡി-പിഎംഡി-20,000 രൂപ. അഡ്മിഷന്‍ ഫീസ്-1500 രൂപ. കോഷന്‍ ഡിപ്പോസിറ്റ്-500 രൂപ. അലുമിനി ഫീസ്-150 രൂപ. വാര്‍ഷിക സ്റ്റുഡന്റ്‌സ് ഇന്‍ഷുറന്‍സ് പോളിസി-100 രൂപ, വാര്‍ഷിക പരീക്ഷാ ഫീസ്-200 രൂപ.
സെമസ്റ്റര്‍ ഹോസ്റ്റല്‍ ഫീസ്-10,000 രൂപ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: