എം.കെ. തിവാരി
(മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ഡയറക്ടറാണ് ലേഖകന്‍)
ലോക നിലവാരത്തിലുള്ള ബഹുവിധ സമ്പര്‍ക്ക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി 16 മന്ത്രാലയങ്ങളുടെ കീഴില്‍ ഒരേസമയം തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനുള്ള സമയബന്ധിത ഇടപെടല്‍ ലക്ഷ്യമിടുന്നതാണ് പിഎം ഗതിശക്തി പദ്ധതി. ലോകനിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമിടുന്നതെങ്കിലും ഫലപ്രദമായ ആസൂത്രണം, നടത്തിപ്പുവേഗം വര്‍ധിപ്പിക്കല്‍, തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെ സേവന-വിതരണപ്രക്രിയയിലെ നൈപുണ്യവും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സാധ്യതകള്‍ തേടുകയും പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, സേവന-വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നിപുണത വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് നൈപുണ്യവികസന-സംരംഭക മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ച സേവന-വിതരണപ്രക്രിയ നൈപുണ്യ കൗണ്‍സില്‍ 11 ഉപവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വെയര്‍ഹൗസിങ്, ഗതാഗതം, കൊറിയര്‍ സേവനം മുതല്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യല്‍ വരെ, ഇ-കോമേഴ്സ്, ഇഎക്സ്ഐഎം, ശീതശൃംഖലാ സേവന-വിതരണരംഗം, റെയില്‍ സേവന-വിതരണമേഖല എന്നിങ്ങനെ പോകുന്നു ഈ ഉപവിഭാഗങ്ങള്‍.പിഎം ഗതിശക്തി പദ്ധതിയനുസരിച്ച് സേവന-വിതരണ പ്രക്രിയയിലെ നൈപുണ്യവികസനം നടപ്പിലാകേണ്ട നാലു പ്രധാനമേഖലകളുണ്ട്.
സേവന-വിതരണ പ്രക്രിയയിലെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിന് ബന്ധപ്പെട്ട വ്യവസായത്തെക്കുറിച്ചുള്ള അറിവു പ്രധാനമാണ്. വസ്ത്രനിര്‍മാണമേഖല, ഔഷധ നിര്‍മാണമേഖല, പ്രതിരോധ ഇടനാഴികള്‍, ഇലക്ട്രോണിക് പാര്‍ക്കുകള്‍, വ്യാവസായിക ഇടനാഴികള്‍, മത്സ്യബന്ധനമേഖല, കാര്‍ഷികമേഖല എന്നിവയ്ക്കായുള്ള സമ്പര്‍ക്ക ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഗതിശക്തി പദ്ധതി ലക്ഷ്യമിടുന്നത്. സേവന-വിതരണപ്രക്രിയ, വെയര്‍ഹൗസിങ്, ഗതാഗതം, വിതരണശൃംഖല കൈകാര്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ വ്യവസായങ്ങള്‍ക്കും വ്യത്യസ്ത ആവശ്യങ്ങളാണുള്ളത്. വസ്ത്രകയറ്റുമതി രംഗത്ത് കണ്ടൈനറുകളില് അടച്ച കാര്‍ഗോ ആവശ്യമുള്ളപ്പോള്‍, ഉരുക്കുത്പാദനത്തില്‍ കൂറ്റന്‍ കാര്‍ഗോയും കൂറ്റന്‍ യന്ത്രങ്ങളുടെ കയറ്റുമതിയുമാണുള്ളത്. വ്യവസായങ്ങള്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗങ്ങളും വ്യത്യസ്തമാണ്. അതിനാല്‍, നൈപുണ്യ വികസനത്തിന്റെ കാഴ്ചപ്പാടില്‍ സേവന-വിതരണരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വിവിധ രൂപകല്‍പ്പനകള്‍, സാങ്കേതികവിദ്യകള്‍, നിക്ഷേപകര്‍ എന്നിവരെ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍ വ്യാപാരം, ചരക്കുനീക്കം എന്നിവയ്ക്കൊപ്പമുള്ള വ്യവസായ-നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതും പ്രധാനമാണ്.
രണ്ടാമതായി, രാജ്യം അതിവേഗം ഒരു പ്ലാറ്റ്ഫോം-അധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കു സഞ്ചരിക്കുകയാണെന്ന അറിവു നല്‍കുന്നതിനായി സേവന-വിതരണപ്രക്രിയയുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരത നടപ്പിലാക്കുകയും സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന ശീലം വര്‍ധിപ്പിക്കുകയും വേണം. ചരക്കുവിവരപ്പട്ടിക, എത്തിയ സ്ഥലം, പഴക്കം ചെല്ലല്‍/ഭൗതിക സാഹചര്യങ്ങള്‍, ഓര്‍ഡര്‍/ബില്ലിങ് നില തുടങ്ങിയവയുടെ വിശദാംശങ്ങള്‍ മനസിലാക്കി ഉചിതമായ തീരുമാനങ്ങളെടുക്കുകയും വേണം. പലപ്പോഴും വിദൂരമേഖലകളിലേക്കുള്ള ഡെലിവറികളിലും ക്യാബ് സേവനങ്ങളിലുമെന്നതുപോലെ, ഈ വിവരങ്ങള്‍, സേവന-വിതരണരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പരിശീലിപ്പിക്കാനും ആവശ്യമുള്ള സേവനങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു നയിക്കുന്നതിനും ഉപയോഗിക്കാനാകും. പുതിയകാല സാങ്കേതികവിദ്യകളായ കണ്ട്രോള് ടവറുകള്‍, ബ്ലോക്ക് ചെയിനുകള്‍ എന്നിവയുടെ വളര്‍ച്ചയോടെ സ്വയംപ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളിലൂടെ തീരുമാനം കൈക്കൊള്ളുന്ന അവസ്ഥ വന്നു. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ അതിവേഗം കൊണ്ടുവരുന്നത് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പങ്കാളികള്‍ക്കും സഹായകരമാകും.
മൂന്നാമതായി, വിവരാധിഷ്ഠിത വിശകലനങ്ങളും തീരുമാനമെടുക്കലും വിതരണശൃംഖലയിലേയും സേവന-വിതരണരംഗത്തേയും സാങ്കേതിക-നിര്‍വഹണ ജീവനക്കാര്‍ക്ക് അത്യാവശ്യമാണ്. സൗകര്യങ്ങളുടെ സ്ഥാനം, വില്‍പ്പന ആസൂത്രണം, മനുഷ്യശേഷി ആസൂത്രണം, വാഹനങ്ങള്‍ പോകേണ്ട പാത നിശ്ചയിക്കല്‍ എന്നീ സജീവമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വലിയ അളവിലുള്ള വിവരങ്ങള്‍ വേണ്ടതുണ്ട്. അനുയോജ്യമായ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും വേണം. കൂടാതെ, നിര്‍മിതബുദ്ധി പോലുള്ള സംവിധാനങ്ങളാല്‍ മുന്‍കൂട്ടി കാണാനുള്ള കഴിവും സാഹചര്യ ആസൂത്രണവും ആവശ്യമാണ്. സേവന-വിതരണപ്രവര്‍ത്തനങ്ങള്‍ അതിവേഗം ചെയ്യുന്നതിനും പദ്ധതി ആസൂത്രണത്തില്‍ ശാസ്ത്രീയ മികവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം വ്യവസായ നടപടിക്രമങ്ങളിലുള്ള അറിവും ശക്തമായ ആയുധങ്ങളാണ്.
പ്രതിസന്ധികളില്ലാതെയും അതിരുകളില്ലാതെയുമുള്ള ചരക്കുനീക്കത്തിനു വിവരങ്ങള്‍ പങ്കിടലും സുദൃഢമായ പങ്കാളിത്തവും വിതരണശൃംഖലയ്ക്കു പ്രധാനമാണ്. ഇതാണ് നാലാമത്തെ മേഖല. രാജ്യത്തെ വിവിധ ചരക്കുപാതകളെക്കുറിച്ചു സമീപകാലത്ത് നടത്തിയ കമ്മീഷന് ചെയ്ത പഠനത്തില്‍ 3പിഎല്‍, 4പിഎല്‍ പോലുള്ള സംയോജിത സേവനദാതാക്കള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കാള്‍ ചെലവ് കുറഞ്ഞ രീതിയില്‍ സേവനം നടത്തുന്നതായി ദ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇക്കണോമിക് റിസര്‍ച്ച് കണ്ടെത്തി. അതിനാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് കൃത്യവും വ്യക്തവും സമയബന്ധിതമായി പങ്കിടേണ്ടതുമായ ആശയവിനിമയ ശേഷി നേടേണ്ടതുണ്ട്. വിവിധ മന്ത്രാലയങ്ങളേയും സേവനവിതരണരംഗത്തെ നിക്ഷേപകര്‍/ഉപഭോക്താക്കള്‍ എന്നിവരേയും വിവരങ്ങള്‍ പങ്കിടലിനും പ്രചരിപ്പിക്കുന്നതിനുമായി ബന്ധപ്പെടുത്തുന്നതിനുള്ള പൊതുപ്ലാറ്റ്ഫോം എന്ന നിലയില്‍ ഗതിശക്തി പദ്ധതിയുടെ കീഴില്‍ യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പോര്‍ട്ടല്‍ (യുഎല്‍ഐപി) ആരംഭിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.
തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഔപചാരിക പരിശീലനത്തിന്റെയും സാമൂഹ്യ ക്ഷേമ പദ്ധതികളുടേയും അഭാവത്താല്‍, കുറഞ്ഞ നിലവാരത്തിന്റെ പേരിലും സേവന-വിതരണമേഖല അറിയപ്പെടുന്നുണ്ട്. പരിശീലനത്തിലൂടെ സേവനമികവ് ഉയര്‍ത്താന്‍ കഴിയുമെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കേണ്ടതുണ്ട്. ഈ മേഖലയിലെ നൈപുണ്യവികസന പരിശീലനം തൊഴിലവസരങ്ങളില്‍ അസമത്വം സൃഷ്ടിക്കുന്നില്ലെന്നും തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി, അതിവേഗത്തില്‍ മികച്ച രീതിയിലുള്ള നൈപുണ്യ പരിശീലനം നല്‍കുന്നതിന് വ്യവസായം, വിദ്യാഭ്യാസ മേഖല, സര്‍ക്കാര്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. സാങ്കേതികവിദ്യ-നിര്‍വഹണ തലത്തിലുള്ള ജോലികള്‍ക്കായി വ്യവസായവിശകലനം, ഐടി, സാങ്കേതികവിദ്യ, പ്രവര്‍ത്തനപദ്ധതികള്‍, വിതരണശൃംഖല-സേവനവിതരണ നിര്‍വഹണം എന്നീ വിഷയങ്ങളിലുള്ള ബിരു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി പുറത്തു വരുന്നവര്‍ക്ക് ഏറ്റവും മികച്ച പരിശീലനം ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.
മാറ്റത്തിന്റെ കാറ്റായി മാറുന്ന പിഎം ഗതിശക്തി പദ്ധതി ഇന്ത്യയെ ആഗോളതലത്തില്‍ സാമ്പത്തികരംഗത്തു സൂപ്പര്‍ പവറാക്കി മാറ്റും. ഈ പരിവര്‍ത്തനത്തിനു ഗതിവേഗം കൂട്ടുന്നതിനു സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സംരംഭങ്ങള്‍, സേവന-വിതരണമേഖല എന്നിവ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ഇന്ത്യന്‍ യുവത്വത്തിനു പുതിയ സേവന-വിതരണ ഭൂപടത്തിലേക്കു പ്രവേശനം ലഭിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: