കീവ്: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കാലാള്‍പ്പട എന്നറിയപ്പെടുന്ന ചെചെന്‍ ഭീകരര്‍ ലോകത്തിന്റെ തന്നെ പേടിസ്വപ്നമാണ്. ഉക്രൈനെ തകര്‍ക്കാന്‍ പുടിന് കഴിഞ്ഞ ദിവസം ചെചെന്‍ ഭീകരരെ ഇറക്കിയിരുന്നു. മൃഗീയ യുദ്ധത്തിന് പേര് കേട്ട ചെചെന്‍ ഭീകരരെ ഇപ്പോള്‍ ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍ പുതിയൊരു തന്ത്രം പയറ്റി നേരിടുന്നതായി റിപ്പോര്‍ട്ട്.
ചെചന്‍ പോരാളികള്‍ അടിയുറച്ച മുസ്ലിങ്ങളാണ്. ഇവരെ പിന്തിരിപ്പിക്കാനും മാനസികമായി തളര്‍ത്താനും അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകളാണ് അസൊവ് പോരാളികള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വീഡിയോയും ഒരു അസൊവ് പോരാളി ട്വിറ്ററില്‍ പങ്കുവെച്ചത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അസൊവ് പോരാളികള്‍ വെടിയുണ്ടകള്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുക്കുന്ന വീഡിയോ കാണാം:
ഉക്രൈന്റെ തീവ്രവാദികളായ പോരാളികളാണ് അസൊവ് പട്ടാളക്കാര്‍. കടുത്ത ഉക്രൈന് ദേശീയ വാദികളായ ഇവര്‍ മരിച്ചുവീഴും വരെ യുദ്ധം ചെയ്യാന്‍ ഒരുക്കമുള്ള കാലാള്‍പ്പടയാണ്. 2014ല്‍ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കെതിരെ ഉക്രൈന് സൈന്യത്തോടൊപ്പം പോരാടിയിരുന്നവരാണ് അസൊവ് പോരാളികള്‍. പിന്നീട് ഇവരുടെ യുദ്ധസാമര്‍ത്ഥ്യവും ഉക്രൈനോടുള്ള പ്രതിബദ്ധതയും കണ്ടറിഞ്ഞ ഉക്രൈന് സര്‍ക്കാര്‍ അസൊവ് പോരാളികളെ ഉക്രൈന് സൈന്യത്തിന്റെ ഭാഗമാക്കി മാറ്റി.
ഇപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന യുദ്ധമുഖങ്ങളില്‍ പോരാടേണ്ടിവരുമ്പോള്‍ ഉക്രൈന് വിളിക്കുന്നത് അസൊവ് പോരാളികളെയാണ്. കഴിഞ്ഞ ദിവസം മൃഗീയ യുദ്ധത്തിന് പേര് കേട്ട 10,000 ചെചെന്‍ പോരാളികള്‍ ഇറങ്ങിയപ്പോഴാണ് അവരെ നേരിടാന്‍ അസൊവ് പോരാളികളെ ഉക്രൈന് ഇറക്കിയത്. ഫലപ്രദമായി ചെചെന്‍ പോരാളികളെ നേരിടാനും പിന്തിരിപ്പിക്കാനും വേണ്ടിയുള്ള യുദ്ധതന്ത്രമെന്ന നിലയിലാണ് ഇവര്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ചെചെന്‍ പോരാളികള്‍ക്ക് നേരെ വര്‍ഷിക്കാന്‍ തീരുമാനിച്ചത്.
പുടിന്റെയും ഉറക്കം കെടുത്തിയിരുന്നവരാണ് അസൊവ് പോരാളികള്‍. അവര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസി ഭീകരര്‍ ഉപയോഗിച്ചിരുന്ന അധികാരമുദ്ര പതിച്ച യൂണിഫോമാണ് ധരിക്കുന്നത്. ശരിക്കും നാസി ഭീകരരുടെ അതേ മാനസികാവസ്ഥയിലെത്താന്‍ ഈ യൂണിഫോം സഹായിക്കുമെന്ന് അവര്‍ കരുതുന്നു. ഉക്രൈനിലെ റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്നതിലാണ് അസൊവ് പോരാളികള്‍ കഴിഞ്ഞ കുറെ കാലമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടാണ് റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്ന നാസികളില്‍ നിന്നും റഷ്യക്കാരെ രക്ഷിക്കാനാണ് ഈ യുദ്ധമെന്ന് യുദ്ധമാരംഭിച്ച ആദ്യദിവസം തന്നെ പുടിന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: