തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകളെ സാമ്പത്തികച്ചെലവും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ എല്‍പിജിയിലേക്ക് മാറ്റി മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാക്കുന്ന പദ്ധതിക്ക് തുടക്കം. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെയും (കെഎസ്സിഎഡിസി) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെയും (സിഐഎഫ്ടി) സമഗ്ര സാമൂഹിക, സാമ്പത്തിക വികസന പദ്ധതിയായ ‘പരിവര്‍ത്തന’ത്തിന്റെ ഭാഗമായാണ് സംരംഭം ആരംഭിച്ചത്.
മത്സ്യബന്ധന ബോട്ടുകളില്‍ മറ്റ് ഇന്ധനങ്ങള്‍ക്കു പകരം എല്‍പിജി ഉപയോഗിക്കുന്നത് ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് മന്ത്രി സജി ചെറിയാന് വിലയിരുത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡുമായി (എച്ച്പിസിഎല്‍) ചേര്‍ന്ന് മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിലിണ്ടറുമായാണ് വിഴിഞ്ഞത്ത് പരീക്ഷണം നടത്തിയത്.
മുംബൈ എച്ച്പിസിഎല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ചീഫ് ജനറല്‍ മാനേജര്‍ രതീഷ് കുമാര്‍, ചെന്നൈ സൗത്ത് സോണ്‍ ചീഫ് ജനറല്‍ മാനേജര്‍ വി.എസ്. ചക്രവര്‍ത്തി, കൊച്ചി എല്‍പിജി ചീഫ് റീജണല്‍ മാനേജര്‍ സുനില്‍കുമാര്‍ ടി.യു. എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: