തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു. സ്ത്രീയെ ശല്യം ചെയ്ത കേസില്‍ തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം.
സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലോക്കപ്പ് മര്‍ദനം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോലീസ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: