Categories: Alappuzha

ഉത്സവ സീസണ്‍; ആനകളെ കിട്ടുന്നില്ല, എഴുന്നെള്ളിക്കാന്‍ ദേവസ്വം ബോര്‍ഡിനും മതിയായ ആനകളില്ല

ദേവസ്വത്തിനും സ്വകാര്യ വ്യക്തികള്‍ക്കുമായി 520 നാട്ടാനകളുണ്ടെന്നാണു കണക്ക്. അതില്‍ പിടിയാനകളും മദപ്പാടുള്ള കൊമ്പന്‍മാരും മറ്റും കഴിഞ്ഞാല്‍ ഉത്സവ സീസണില്‍ 300 ആനകളാണ് ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും എഴുന്നള്ളിപ്പിനായി ലഭ്യമായിട്ടുള്ളത്.

Published by

ചെങ്ങന്നൂര്‍:  ഉത്സവ, പെരുന്നാള്‍ സീസണ്‍ തുടങ്ങിയതോടെ ആനകള്‍ക്ക് തിരക്കോടു തിരക്ക്. ആന ബിസിനസിനും സീസണാണ്. ദേവസ്വം ആനകളുടെ എഴുന്നള്ളിപ്പ് നിരക്ക് ഏക്കത്തുക കൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും ഉത്സവങ്ങള്‍ക്ക് എഴുന്നെള്ളിക്കാന്‍ ദേവസ്വം ബോര്‍ഡിന് മതിയായ ആനകളില്ല.

 ഉള്ളതുയെല്ലാം ബുക്കിങാണ്. സാധാരണ വലുപ്പമുള്ള കൊമ്പമാര്‍ക്ക് 10,000 രൂപയാണ് വാടകയെങ്കിലും വിശേഷദിവസങ്ങളില്‍ വാടക കൂടും. എന്നാല്‍ തലയെടുപ്പുള്ള വലിയ ആനകള്‍ക്ക് മോഹത്തുകയാണ്. സ്വകാര്യ ആനകള്‍ക്ക് അങ്ങനെ നിശ്ചിത സംഖ്യയില്ല. ഏജന്റുമാര്‍ വിശേഷ ദിവസങ്ങളില്‍ ഇവയെ നേരത്തെ ബുക്ക് ചെയ്യുകയും സ്പോണ്‍സര്‍മാരെത്തുമ്പോള്‍ വലിയ തുകയ്‌ക്ക് മറിച്ചു കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാടുമുണ്ട്. ദേവസ്വത്തിനും സ്വകാര്യ വ്യക്തികള്‍ക്കുമായി 520 നാട്ടാനകളുണ്ടെന്നാണു കണക്ക്. അതില്‍ പിടിയാനകളും മദപ്പാടുള്ള കൊമ്പന്‍മാരും മറ്റും കഴിഞ്ഞാല്‍ ഉത്സവ സീസണില്‍ 300 ആനകളാണ് ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും എഴുന്നള്ളിപ്പിനായി ലഭ്യമായിട്ടുള്ളത്.

  ഒരാനയ്‌ക്ക് അതിനാല്‍ 45 ദിവസം മുതല്‍ 70 ദിവസം വരെ സീസണില്‍ എഴുന്നള്ളിപ്പുണ്ടാവും.വിശേഷ ദിവസങ്ങളിലെ നിരക്കും വലിയ കൊമ്പന്‍മാരുടെ മോഹനിരക്കുമെല്ലാം ചേര്‍ത്താല്‍ ആനയ്‌ക്ക് ശരാശരി 15000 രൂപ ഏക്കത്തുക ലഭിക്കും.

 ആനയുടെ ഭക്ഷണം, പാപ്പാന്‍മാരുടെ ചെലവ് എന്നിവയുണ്ട്. ഒരാനയ്‌ക്ക് മൂന്നു പാപ്പാന്‍മാരെങ്കില്‍ 300 രൂപ വീതം ബത്ത. ശമ്പളം 8000 രൂപ മുതല്‍ 12000 വരെ.  എഴുന്നള്ളത്ത് ദിവസങ്ങളില്‍ ഉത്സവ കമ്മിറ്റിക്കാരോ അല്ലെങ്കില്‍ ആനയെ സ്പോണ്‍സര്‍ ചെയ്യുന്നവരോ ചെലവു വഹിക്കണമെന്നാണ് ധാരണ. ഉത്സവങ്ങള്‍ കഴിഞ്ഞാല്‍ കര്‍ക്കടകത്തില്‍ ആനയ്‌ക്ക് സുഖചികിത്സയുണ്ട്. മുമ്പ് തടിപിടിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് അപൂര്‍വം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: aafestival