ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.
കുടിവള്ള വിതരണ കുഴലുകള്‍ മാറ്റി സ്ഥാപിക്കുന്നത് മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തികരീക്കാന്‍ യോഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അരൂര്‍ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും പാലങ്ങളുടെ നിര്‍മാണത്തോടനുബന്ധിച്ചുള്ള സ്ഥലം ഏറ്റെടുക്കലും വേഗത്തില്‍ പൂര്‍ത്തീകരിക്കണം.
സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ചമ്പക്കുളം, കൊട്ടാരം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേയ്ക്ക് ഗതാഗത സൗകര്യമൊരുക്കുന്നതിന് പൂപ്പള്ളി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തണം.
വലീയഴീക്കല്‍ പാലത്തിലും സമീപത്തെ ബീച്ചിലും സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിലവിലുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: