കീവ്: ഉക്രൈന്- റഷ്യ യുദ്ധം മുറകുമ്പോള്‍, റഷ്യന്‍ സേനയെ ആശയക്കുഴപ്പകത്തിലാക്കാന് ശ്രമിച്ച് ഉക്രൈന്.റോഡിലെ അടയാളങ്ങളും, സൂചന ബോര്‍ഡുകളും ഉക്രൈന് നീക്കം ചെയ്തു. ഇത് റഷ്യന്‍ സേനയ്ക്ക് തിരിച്ചടിയാകും.
ജനവാസമേഖലയിലേക്ക് ആക്രമണം കൂടിയതോടെ ഗൂഗിള്‍ മാപ്പ് ലൈവ് ട്രാഫിക്ക് ഉക്രൈനില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജനവാസമേഖലയിലേക്കുളള ആക്രമണം ശക്തമായതോടെയാണ് ഗൂഗില്‍ ഈ നിലപാട് സ്വീകരിച്ചത്. ഉക്രൈനിലെ ജനവാസ മേഖലകളേക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും, റഷ്യയ്ക്ക് വിവരം ലഭിക്കില്ല. ജനങ്ങളെ റഷ്യന്‍ ,സൈന്യത്തില്‍ നിന്ന് രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.
പ്രാദേശിക ഭരണകൂടത്തോട് കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.ഇതോടൊപ്പം മാധ്യമ സ്ഥാപനങ്ങളിലേയും, ചാനലുകളിലേയും പരസ്യവരുമാനവും ഗൂഗിള്‍ തടഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: