കീവ്: ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രൈന്. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. പൊതുജനം ആയുധം കയ്യിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്ടൈലെന്ന് വിളിക്കുന്ന പെട്രോള്‍ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയില്‍ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്. ഉണ്ടാക്കാനെളുപ്പമാണ് എങ്ങനെയുണ്ടാക്കണമെന്ന് നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍.
ഉപയോഗിക്കാന്‍ എളുപ്പം. ശത്രുവിനെ കാണുമ്പോള്‍ തിരി കത്തിക്കുക എറിയുക. കുപ്പിച്ചില്ല് പൊട്ടുമ്പോള്‍ അകത്തെ ദ്രാവകത്തിന് തീ പിടിക്കും, വീഴുന്നിടം കത്തും. മാരകായുധം തന്നെയാണ് മൊളട്ടോവ് കോക്ക്ടൈല്‍.
ഉദ്ദേശിച്ചത്ര എളുപ്പത്തില്‍ ഉക്രൈയിനെ കീഴടക്കാന്‍ കഴിയാത്തതിനാല്‍ ആണവ ആയുധ ഭീഷണയുമായി റഷ്യ നില്ക്കുമ്പോള് നാടന്‍ ബോംബുകളുമായി പ്രതിരോധിക്കുകയാണ് ഉക്രൈന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: