ധരംശാല: മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയ്‌സ് അയ്യരുടെ മിന്നുന്ന പ്രകടനത്തില്‍ ഇന്ത്യ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര തൂത്തുവാരി 3-0. അവസാന മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി. 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 16.5 ഓവറില്‍ നാലു വിക്കറ്റിന് 148 റണ്‍സ് നേടി.
സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ അഞ്ചിന് 146, ഇന്ത്യ 16.5 ഓവറില്‍ നാലു വിക്കറ്റിന് 148 .ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. ശ്രേയസ് അയ്യര്‍ 73 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അയ്യരുടെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും അയ്യര്‍ അര്‍ധ ശതകം കുറിച്ചിരുന്നു. ജഡേജ 22 റണ്‍സുമായി പുറത്താകായെ നിന്നു.
ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ പന്ത്രണ്ട് പന്തില്‍ 18 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് അഞ്ചു റണ്‍സിന് പുറത്തായി. ദീപക് ഹൂഡ പതിനാറ് പന്തില്‍ 21 റണ്‍സ് എടുത്തു. ടോസ് നേടിയ ബാറ്റ്് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ഷനകയുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 146 റണ്‍സ് എടുത്തത്.
തകര്‍ത്തടിച്ച ഷനക മു്പ്പത്തിയെട്ട് പന്തില്‍ 74 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടിച്ചു. ഇരുപത്തിയൊമ്പത് റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായ ശ്രീലങ്കയെ ഷനകയും ദിനേശ് ചാണ്ടിമലും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇവര്‍ മുപ്പത്തിയൊന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചാണ്ടിമല്‍ 27 പന്തില്‍ 25 റണ്‍സ് നേടി പുറത്തായി.
പിന്നീട് കരുണരത്‌നയെ കൂട്ടുപിടിച്ച് ഷനക ശ്രീലങ്കന്‍ സ്‌കോര്‍ 146 റണ്‍സിലെത്തിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഷനകയും കരുണരത്‌നയും 86 റണ്‍സ് അടിച്ചെടുത്തു. കരുണരത്‌ന 12 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ നിസ്സാങ്ക (1), ഗുണതിലക (0), അസലങ്ക (4), ലിനായഗെ (8) എന്നിവര്‍ അനായാസം കീഴടങ്ങി.
ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റ വീഴ്‌ത്തി. മുഹമ്ദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ , രവി ബിഷ്ണൂയി എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: