കീവ്: ഇന്നലെ വരെ വെറും നാടകനടന്‍ എന്ന പരിഗണനയ്‌ക്കപ്പുറം ഒരു വലിയ രാജ്യഭരണാധികാരിയായി സെലെന്‍സ്‌കിയെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ പ്രസിഡന്‍റ് അവരുടെ കുടുംബത്തിനും രാജ്യത്തിനും മാത്രമല്ല, പുറത്തും ഒട്ടേറെ പേര്‍ക്ക് ഹീറോ ആയി.
റഷ്യയുടെ പത്തിലൊന്ന് ആയുധബലവും ആള്‍ബലവുമുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നെങ്കിലും അദ്ദേഹം കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയുടെയും പുടിന്റെയും ഉറക്കം കെടുത്തിയിരുന്നു. ഇപ്പോള്‍ യുദ്ധക്കളത്തിലും ആത്മാര്‍ത്ഥത നിറഞ്ഞ സെലിന്‍സ്‌കിയെ ലോകം കണ്ടു. യുദ്ധം തുടങ്ങിയപ്പോഴാണ് യുഎസിന്റെയും ബ്രിട്ടന്റെയും നാറ്റോയുടെയും പിന്തുണ വെറും കളവാണെന്ന് സെലിന്‍സ്‌കി തിരിച്ചറിഞ്ഞത് ആരും അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. അദ്ദേഹം അത് വേദനയോടെ തുറന്നുപറയുകയും ചെയ്തു: ‘ഈ യുദ്ധം ഉക്രൈന്‍ ജനത ഒറ്റയ്‌ക്ക് ചെയ്യുന്ന പോരാട്ടമാണ്’.
ഒന്നരലക്ഷത്തിലധികം പട്ടാളക്കാരുടെ പിന്തുണയോടെ റഷ്യയുടെ മുന്നണിപ്പോരാളികളും ആധുനിക ആയുധങ്ങളും ഇരച്ചെത്തിയപ്പോള്‍ പടച്ചട്ടയും സൈനിക ഹെല്‍മെറ്റുമണിഞ്ഞ് യുദ്ധത്തിനിറങ്ങുന്ന സെലിന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. പിന്നീട് ഉക്രൈനില്‍ നിന്നും രക്ഷിച്ചുകൊണ്ടുപോകാമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം അദ്ദേഹം തള്ളി. പകരം ഉക്രൈന്‍ ജനതയോടൊപ്പം നിന്ന് അവസാനശ്വാസം വരെ പോരാടുമെന്ന് സെലിന്‍സ്‌കി പ്രഖ്യാപിച്ചു.സെലിന്‍സ്‌കി സര്‍ക്കാരിനെ തള്ളാന്‍ തയ്യാറായാല്‍ ഉക്രൈന്‍ പട്ടാളക്കാരോട് സന്ധിയാകാമെന്ന പുടിന്റെ നിര്‍ദേശം ഉക്രൈന്‍ പട്ടാളക്കാര്‍ തള്ളി. പല പട്ടാളക്കാരും ഉക്രൈനെ രക്ഷിയ്‌ക്കാന്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു. സെലിന്‍സ്‌കി രാജ്യത്തെ സത്യസന്ധമായി സ്‌നേഹിക്കുന്നതുപോലെ തന്റെ കുടുംബത്തെയും ആഴത്തില്‍ സ്‌നേഹിക്കുന്ന കുടുംബസ്ഥനാണ്. ഭാര്യ ഒലേന സെലെന്‍സ്‌ക, പെണ്‍മക്കളായ അലെക്‌സാന്‍ഡ്ര സെലെന്‍സ്‌കായ, റിമ്മ സെലന്‍സ്‌കായ, മകന്‍ കിറിള്‍ സെലെന്‍സ്‌കി എന്നിവരാണ് കുടുംബം. തന്റെ കുടുംബം വഞ്ചകരല്ലെന്ന് സെലെന്‍സ്‌കി എപ്പോഴും അഭിമുഖങ്ങളില്‍ ആണയിട്ട് പറയാറുണ്ട്.
റഷ്യയുടെ ആദ്യ ലക്ഷ്യം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും സെലെന്‍സ്‌കി പറയുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിലൂടെയാണ് അദ്ദേഹം ഉക്രൈന്‍ പ്രസിഡന്‍റ് പദവിയിലേക്കുയര്‍ന്നത്. 2019ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്.
നിയമം പഠിച്ചെങ്കിലും നാടകനടനായി മാറി. പല ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ട് ജനങ്ങളുടെ പ്രിയതാരമായി. പിന്നീട് ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സ്ഥാപിച്ചു. അത് വിജയമായി.
പിന്നീട് രാഷ്‌ട്രീയത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: