സോൾ: ഉക്രൈനിൽ റഷ്യയുടെ അധിനിവേശം നാലാം ദിവസത്തേയ്ക്ക് കടന്നപ്പോൾ ആദ്യമായി പ്രതികരിച്ച് ഉത്തരകൊറിയ. ഉക്രൈനിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തരകൊറിയ ആരോപിച്ചു.
ഉക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ആധിപത്യമനോഭാവവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തരകൊറിയ തുറന്നടിച്ചു. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ന്യായമായ ആവശ്യത്തെ അമേരിക്ക അവഗണിച്ചുവെന്നും നോര്‍ത് സ് സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ് സ്റ്റഡി ഗവേഷകനായ റി ജി സോങ് പറഞ്ഞു.
സമാധാനത്തിന്റെയും അസ്ഥിരതയുടേയും പേരിൽ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാര്യവുമില്ലാതെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.യുഎസിന് പരമാധികാരം ലഭിച്ചിരുന്ന കാലം കഴിഞ്ഞെന്ന് ഉത്തരകൊറിയ ഓർമ്മിപ്പിച്ചു.
വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഉത്തരകൊറിയ ഉക്രൈന് വിഷയത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞത്.റഷ്യക്കെതിരായ വിമർശനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഉത്തരകൊറിയ അമേരിക്കയെ വിമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: