ന്യൂദല്‍ഹി: ബിജെപി ദേശീയധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.
ഹാക്ക് ചെയ്ത ശേഷം രണ്ട് ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. റഷ്യന്‍ ആക്രമണം നേരിടുന്ന ഉക്രൈന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ളതായിരുന്നു ആദ്യ ട്വീറ്റ്. ഉക്രൈന് ജനതയ്ക്കൊപ്പം നില്‍ക്കണം. സംഭാവനകളായി ക്രിപ്റ്റോ കറന്‍സികള്‍ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്.
ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് അവര്‍ക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ട്വീറ്റും വന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു അക്കൗണ്ടിന്റെ പേരും മാറ്റി. ഐസിജി ഓണ്‍സ് ഇന്ത്യ എന്നാണ് പുതിയ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: