കീവ് : യുദ്ധത്തിനിടെ ഉക്രൈനില്‍ കുടുങ്ങിയവരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. സമയമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. സൈനിക നടപടികള്‍ക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന് റഷ്യ അറിയിച്ചതോടെയാണ് ഒഴിപ്പിക്കല്‍ വൈകുന്നത്. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുദ്ധത്തെ തുടര്‍ന്ന് ഭൂഗര്‍ഭ മെട്രോസ്റ്റേഷനുകളിലും മറ്റും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ഉക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഉക്രൈനില്‍ നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ ഉക്രൈന് സൈന്യം വിദ്യാര്‍ത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഉക്രൈന് സൈന്യം അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തിരികെ പോകാനായി ആകാശത്തേക്ക് വെടി വെച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മടങ്ങിപ്പോകാനാവശ്യപ്പെട്ടുകൊണ്ടുള്ള ഉക്രൈന് സൈന്യം നടത്തിയ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു. കൂട്ടം കൂടി നില്ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റേയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടിട്ടുണ്ട്.
അതേസമയം ഉക്രൈന് സൈന്യം പലായനം ചെയ്യുന്ന പൗരന്മാരെ കടത്തിവിടുന്നുണ്ട്. ഇതര രാജ്യക്കാരെയാണ് തടയുന്നതെന്നും അതിര്‍ത്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ രാജ്യം വിടാനുള്ളവരുടെ കിലോമീറ്ററുകള്‍ നീളുന്ന ക്യൂവാണ്. പെണ്‍കുട്ടികളേയും കുട്ടികളേയും മാത്രമാണ് സൈന്യം അതിര്‍ത്തി കടത്തുന്നത്. ആണ്‍കുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: