ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഓപ്പറേഷന് ഗംഗ എന്ന രക്ഷാ ദൗത്യം വഴി ഉക്രൈന് യുദ്ധഭൂമിയില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലെത്തി. റൊമേനിയയില്‍ നിന്നുള്ള രണ്ടാമത്തെ സംഘം ഇന്ന് പുലര്‍ച്ചയോടെ ദല്‍ഹിയിലെത്തി. 250 ഇന്ത്യാക്കാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 29 പേര് മലയാളികളാണ്.
ദല്‍ഹിയിലെത്തിയ രണ്ടാം സംഘത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു. ഇവരെ കേരള ഹൗസിലേക്ക് മാറ്റി. ഇതില്‍ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേര് വിമനത്താവളത്തില്‍ നിന്ന് നേരെ കൊച്ചിയിലേക്ക് പോകും. തിരിവനന്തപുരത്തേക്ക് ഉള്ളവര്‍ വൈകുന്നേരവും ദല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും. തിരികെ എത്തിയ മലയാളികളില്‍ ഒരാള്‍ ദല്‍ഹിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
അതേസമയം ഉക്രൈനില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ഇഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് പറഞ്ഞു. സുരക്ഷിതമായി ആയിരുന്നു അതിര്‍ത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനില്‍ നിന്നെത്തിയ സംഘം പ്രതികരിച്ചു.
ഉക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ശനിയാഴ്ച മുംബൈയില്‍ എത്തിയിരുന്നു. 219 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരെത്തി ഇവെ സ്വീകരിച്ചിരുന്നു.
ഓപ്പറേഷന് ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുംബൈയില്‍ നിന്നും ദല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ ഉക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: